അഭിമുഖത്തിനിടയിൽ അവതാരികയോട് മോശമായി സംസാരിച്ചു എന്ന പരാതിയെ തുടർന്ന് നടൻ ശ്രീനാഥൻ ഭാസി കേസിൽ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശ്രീനാഥ്‌ ഭാസിയുടെ പേരിൽ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ ശ്രീനാഥ്‌ ഭാസിക്ക് പിന്തുണയുമായി രംഗത്തെത്തിരിക്കുകയാണ് സിനിമ നടൻ ഷൈൻ ടോം ചാക്കോ. സ്ഥിതി മോശമാവുന്ന അവസ്ഥയിലാണ് ആളുകൾ ഇങ്ങനെയാവുന്നതും വിവരം ബോധമുള്ളവർ അത് ക്ഷമിക്കണമെന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്.റിപ്പോർട്ടർ ടീവിയോട് സംസാരിക്കുന്നതിടയിലാണ് ഷൈൻ ടോം ചാക്കോ ഈ കാര്യം അഭിപ്രായപ്പെട്ടത്. മോശമായ ഈ സംസാര രീതി ആ വ്യക്തി ഉണ്ടാക്കിയതല്ല, കാലങ്ങളായി ഈ സമൂഹത്തിൽ ഉള്ളതല്ലേ എന്നാണ് ഷൈൻ ടോം ചോദിക്കുന്നത്. മനുഷ്യന്മാർ എപ്പോളും എല്ലാവരോടും ഒരുപോലെ സംസാരിക്കണമെന്നില്ല. കൊന്നു കളയുന്ന ആളുകൾ, കത്തിച്ചു കളയുന്ന ആളുകൾ, ചുട്ടു കളയുന്ന ആളുകൾ ഇവിടെയുണ്ട്.ആ സമയങ്ങളിൽ കാണിക്കാത്ത ദേഷ്യം എന്തിനാണ് ഇതിനുമാത്രം വലുതെന്നു ഷൈൻ ചോദിക്കുകയാണ്. അവൻ അങ്ങനെയുള്ള ഒരു വ്യക്തിയല്ല. പാട്ട് പാടിയും, രസകരമായ തമാശകൾ പറഞ്ഞും ശ്രീനാഥ്‌ ഭാസി എന്തുമാത്രം രസിപ്പിച്ചിട്ടുണ്ട്. പിന്നെ സ്ഥിതി മോശമാകുന്ന അവസ്ഥയിലാണ് ഇങ്ങനെ കാണിക്കുന്നതെന്നും അതിനെ നമ്മൾ മാണിക്കണമെന്നും ഷൈൻ പറഞ്ഞു. അവരുമായി സംസാരിക്കുന്നത് ആളുകൾ അത് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കണമെന്ന് ഷൈൻ കൂട്ടിചേർത്തു. ഇതുപോലെയുള്ള കാര്യങ്ങൾ ഊതി വീർപ്പിക്കാതെ ക്ഷമിച്ചു കളയാവുന്നെയുള്ളു. ഇതുപോലെയുള്ള കാര്യങ്ങൾ വീണ്ടും വീണ്ടും ചർച്ച ചെയ്യാതെ വിവരവും ബോധമുള്ള നമ്മൾ തന്നെ അല്ലേ ക്ഷമിക്കേണ്ടതെന്ന് അദ്ദേഹം ഷൈൻ അഭിമുഖത്തിനിടയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആത്മാർത്ഥമായ പ്രണയം നിരസിച്ചതിനും നിത്യ മേനോൻ ജീവിതത്തിൽ ദുഃഖിക്കും: സന്തോഷ്‌ വർക്കി

1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിട്ടാണ്…

ദുൽഖർ സൽമാൻ വൈകാതെ പുതിയ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ, വൈറലായി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറെ പ്രശസ്തനായ ആളാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ…

അത് ലാലേട്ടൻ കയ്യിൽ നിന്ന് ഇട്ടത്, 12ത് മാനിലെ ലാലേട്ടന്റെ ഗോഷ്ഠിയെ കുറിച്ച് വെളിപ്പെടുത്തി ജീത്തു

മലയാള സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ജീത്തു ജോസഫ്. മലയാളത്തിൽ മാത്രമല്ല തമിഴ്,…

പ്രേക്ഷകരെ രോമാഞ്ചത്തിൽ ആറാട്ടാൻ റോഷാക്കുമായി മെഗാസ്റ്റാർ എത്തുന്നു

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം ആണ്…