1980 കളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായക നടനാണ് ശങ്കർ. റൊമാന്റിക് ഹീറോ ആയി ഒരു സൂപ്പർ താര ലെവലിൽ നിറഞ്ഞു നിന്ന ശങ്കർ തമിഴ് സിനിമയിലും പോപ്പുലറായിരുന്നു. ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ബ്ലോക്ക്ബസ്റ്റർ ഫാസിൽ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.1980കളിൽ പ്രശസ്ത നടൻ മോഹൻലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് മോഹൻലാൽ.മോഹൻലാലുമായുള്ള സൗഹൃദം വളരെ വലുതാണെന്നും അത്യപൂർവമായ അഭിനയ സിദ്ധിയും ഏതു തരം വേഷങ്ങളും അനായാസമായി ചെയ്യാനുള്ള കഴിവുമാണ് മോഹൻലാലിനെ ഭാരതം കണ്ട ഏറ്റവും മികച്ച നടനായി, മലയാളം കണ്ട ഏറ്റവും വലിയ സൂപ്പർ താരമായി വളർത്തിയതെന്നും ശങ്കർ പല തവണ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. മോഹൻലാൽ വില്ലനായ ചിത്രങ്ങളിൽ നായകനായി ആദ്യകാലങ്ങളിൽ അഭിനയിച്ച ശങ്കർ, പിന്നീട് ഒരിടവേളക്ക് ശേഷം മോഹൻലാൽ ചിത്രങ്ങളിൽ വില്ലനായും സഹതാരമായുമെല്ലാം പ്രത്യക്ഷപ്പെട്ടും ശ്രദ്ധ നേടി.

ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശങ്കർ.
സംവിധായകനായും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ശങ്കർ.മോഹൻലാൽ നായകനായ ഒരു ചിത്രം ചെയ്യുക എന്നത് തന്റെ വലിയ ഒരാഗ്രമാണെന്നും അതിനായി കഥകൾ തേടുകയാണെന്നുമാണ്. മോഹൻലാൽ എത്തുമ്പോൾ അതൊരു വലിയ ചിത്രമായി ചെയ്യാനാണ് ആഗ്രഹമെന്നും, അത്തരത്തിലുള്ള ഒരു പ്രമേയമാണ് തേടുന്നതെന്നും ശങ്കർ പറയുന്നു.അദ്ദേഹത്തിന്റെ ഈ വാക്കുകൾ ആരാധകരെ ഹരം കൊള്ളിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ സിനിമയിൽ താൻ പൂർണനായി തൃപ്തനായിരുന്നില്ല ; ചിരഞ്ജീവി

പൃഥ്വിരാജ്– മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലൂസിഫർ…

ടോവിനോ നായകനാവുന്ന ചിത്രം ‘ഡിയർ ഫ്രണ്ട് ‘ജൂലൈ പത്തിന് നെറ്റ്ഫ്ലിക്സിൽ

ഹാപ്പി അവേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേർന്ന്…

സിനിമയിൽ ഇഷ്ടജോഡികൾ ആയിരുന്നവർ എന്തുകൊണ്ട് തമ്മിൽ വിവാഹം കഴിച്ചില്ല ; കാരണം വെളുപ്പെടുത്തി ചാക്കോച്ചൻ

ഒരുക്കാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയായിരുന്നു മലയാളികളുടെ സ്വന്തം ചാക്കോച്ചൻ. അതുപോലെ തന്നെ ഇന്നും മലയാളികളുടെ…

മോൺസ്റ്റർ സോമ്പി സിനിമയയോ? ഞെട്ടിക്കുന്ന വിവരം പുറത്ത്

മലയാളത്തിന് സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബ്രഹ്മാണ്ട സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും…