സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കി.ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്.അവതാരകയോട് അപമര്യാദയായി പെരുമാറിയ ശ്രീനാഥ് ഭാസിയുടെ രക്തസാമ്ബിളുകള്‍ പരിശോധിച്ചാല്‍ മാത്രമേ, അദ്ദേഹം എന്തിന്റെ അടിമയാണെന്ന് കണ്ടെത്താന്‍ സാധിക്കൂവെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രക്തസാമ്ബിളില്‍ ഇക്കാര്യം തിരിച്ചറിയാന്‍ കഴിയാത്തതിനാലാണ് നഖവും മുടിയും പരിശോധനക്ക് അയച്ചിരിക്കുന്നത്.

അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. എന്നാൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചു എന്ന പരാതി, അഭിമുഖം നടത്തിയ പരാതിക്കാരിയിൽ നിന്നുണ്ടായിട്ടില്ല. ‘ചട്ടമ്പി’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.

മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു നടൻ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.തെറ്റൊന്നും എന്‍റെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടില്ല. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. തെറി ആരെയും വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല, ശ്രീനാഥ് ഭാസി പറഞ്ഞു. പരാതിയിൽ ഉറച്ച് നിൽക്കുന്നു എന്നും പിന്നോട്ട് ഇല്ല എന്നും പരാതിക്കാരിയും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നന്പകൽ നേരത്ത് മയക്കം ലോകസിനിമക്ക് മമ്മുക്ക നൽകുന്ന സമ്മാനം, വൈറലായി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി. മലയാള…

ജോണി വാക്കറിന് രണ്ടാം ഭാഗം : വെളിപ്പെടുത്തലുമായി സംവിധായകൻ

ദേശാടനം, കളിയാട്ടം, പൈതൃകം, ശാന്തം,4 ദി പീപ്പിൾ, ഹൈവേ, ജോണി വാക്കർ….. ഇതെല്ലാം ഒരേ സംവിധായകന്റെ…

ഒമർ ലുലു ചിത്രത്തിൽ അഭിനയിക്കാൻ മോഹൻലാലും രക്ഷിത് ഷെട്ടിയും?

മലയാള സിനിമയുടെ ആക്ഷൻ രാജാവ് ആണ് ബാബു ആന്റണി. മലയാള സിനിമയുടെ തൊണ്ണൂറുകളിൽ തന്റെ ആക്ഷൻ…

മോഹൻലാലും ഫഹദ് ഫാസിലും മണി ഹീസ്റ്റ്ലൂടെ ഒന്നിക്കുന്നു

ചേലേമ്പ്ര ബാങ്കിൽ നിന്നും പുതുവത്സരത്തലേന്ന് 80 സ്വർണവും 25ലക്ഷം രൂപയുമായി കടന്നു കളഞ്ഞ കുറ്റവാളികളെ അതിസാഹസികമായി…