2019ൽ സൂപ്പർഹിറ്റായി മാറിയ ചലച്ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചലച്ചിത്രം. മോഹൻലാൽ, മഞ്ജു വാരിരയർ, ടോവിനോ തോമസ്, സായ് കുമാർ, സാനിയ ഇയപ്പൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തിയായിരുന്നു. വിവേക് ഒബ്രോയായിരുന്നു സിനിമയിൽ വില്ലൻ കഥാപാത്രം ചെയ്തിരുന്നത്. ആ വർഷം തന്നെ റെക്കോർഡ് കളക്ഷനായിരുന്നു സിനിമ വാരികൂട്ടിയത്. ഇപ്പോൾ ഇതാ എമ്പുരാൻ സിനിമയ്ക്ക് വേണ്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.ലൂസിഫറിനെക്കാളും വലിയ ക്യാൻവാസിൽ ഒരുക്കാനാണ് പൃഥ്വിരാജ് ശ്രമിക്കുന്നത്. 400 കോടി ബഡ്ജറ്റിലാണ് എമ്പുരാൻ സിനിമ ഒരുക്കാൻ പോകുന്നത്. ചിത്രത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചുയെന്ന് അടുത്തിടെയാണ് നടൻ മോഹൻലാൽ ആരാധകരെ അറിയിച്ചത്. അതുമാത്രമല്ല മോഹൻലാലിന്റെ പുതിയ ലുക്കും ഏറെ ചർച്ചവിഷയമാകുന്നുണ്ട്. ലൂസിഫർ എന്ന സിനിമയുടെ തുടർച്ച മാത്രമായിരിക്കില്ല, ലൂസിഫരുടെ മുഴുവൻ കഥ പറയണമെങ്കിൽ മൂന്ന് ചലച്ചിത്രങ്ങൾ വേണ്ടി വരുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.ഇപ്പോൾ സമൂഹ മാധ്യമങ്ങങ്ങളിൽ സിനിമ പ്രേമികളുടെ ഇടയിൽ ജനശ്രെദ്ധ നേടുന്നത് ഒരു കുറിപ്പാണ്. എമ്പുരാൻ കഴിഞ്ഞ് മൂന്നാം ഭാഗത്തിൽ മോഹൻലാലിന്റെ കൂടെ മമ്മൂട്ടിയും ഉണ്ടാവുമെന്നാന്ന് കുറിപ്പിൽ പ്രവചനം നടത്തിയിരിക്കുന്നത്. സിനി ഫൈൽ എന്ന ഗ്രൂപ്പിൽ ഡെന്നി ഡേവീസാണ് കുറിപ്പ് പങ്കുവെച്ചത്.മൂന്ന് ഭാഗങ്ങൾ ഉള്ള ഈ സിനിനയിൽ ആദ്യ ഭാഗത്തിൽ സ്റ്റീഫൻ നെടുമ്പള്ളി വന്ന് ക്ലൈമാക്സിൽ ഖുറേഷി എബ്രഹാം വന്ന് ഹൈപ്പ് കൂട്ടുകയും രണ്ടാം ഭാഗത്തിൽ ഖുറേഷി തകർത്ത് അഭിനയിച്ച് സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയെ കൊണ്ട് വൻ ഹൈപ്പ് കൂട്ടും. അവസാനം ഭാഗത്തിലൂടെ ഈ രണ്ട് താരരാജാക്കമാരെ വെച്ച് ഇന്ത്യയിലെ തന്നെ സകല റെക്കോർഡ് കളക്ഷൻ വാരും എന്നാണ് പ്രവിച്ചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നീ നല്‍കുന്ന പിന്തുണയാണ് എന്റെ ശക്തി; നയൻതാരക്ക് പരസ്യമായി നന്ദി പറഞ്ഞ് വിക്കി;

ഏറെ വര്ഷങ്ങളായി വിവാഹത്തിനായി മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന താര ജോഡികളാണ് നയൻതാരയും വിഘ്‌നേശ്…

മോഹൻലാൽ സൂപ്പർസ്റ്റാറായ കഥ

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും മികച്ച നടന്മാരിൽ ഒരാളുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.…

ഭക്ഷണം വായിൽ വെച്ച് കൊടുത്ത് വിഘ്‌നേഷ് ശിവൻ, നാണത്താൽ ചിരിച്ച് നയൻ‌താര

ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോടികൾ ആണ് സംവിധായകൻ വിഘ്‌നേഷ് ശിവനും ലേഡി സൂപ്പർ…

കോണ്ടം ഉണ്ട്, രാത്രി വരുമോ എന്ന് ചോദിച്ചയാൾക്ക് ചുട്ട മറുപടി നൽകി അമേയ മാത്യു

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള ഒരാളാണ് അമേയ മാത്യു. കരിക്ക് വെബ് സീരിസ് വഴിയാണ്…