മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിനൊരുങ്ങുകയാണ്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പൊന്നിയിന്‍ സെല്‍വന്‍റെ കേരള ലോഞ്ചിൽ ചിത്രത്തിന്‍റെ പ്രമോഷണല്‍ സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ പ്രമോഷനിടെ ഒരു ദിവസത്തെ ഇടവേളയ്ക്ക് ഇടയില്‍ ജയം രവിയും ജയറാമും അയ്യപ്പനെ കണ്ട് അനുഗ്രഹം തേടി ശബരിമലയില്‍ എത്തിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറല്‍ ആയിരിക്കുന്നത്.“പൊന്നിയന്‍ സെല്‍വനിലെ ആഴ്വര്‍ക്കടിയന്‍ നമ്ബിയെപ്പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ സ്നേഹത്തോടെ നയിക്കുന്ന തന്റെ ഗുരുസ്വാമി ജയറാമിനൊപ്പം” എന്നാണ് ജയം രവി ചിത്രം പങ്കു വച്ച് കൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.
തമിഴ്‌സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്‌നം നടത്തിയിരിക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍, ശോഭിതാ ദുലിപാല, ജയചിത്ര എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ ആഴ്‌വാര്‍ക്കടിയന്‍ നമ്ബിയെ അവതരിപ്പിക്കുന്നത് ജയറാം ആണ്.