ഇന്ത്യന്‍ സിനിമയില്‍ സജീവമായുള്ള യുവതാരങ്ങളില്‍ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരന്‍.മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് ഇന്ന് പൃഥ്വിരാജ് .
ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തിയായി മാറിയിരിക്കുകയാണ്.

2002 സെപ്റ്റംബർ 13 ന് റിലീസ് ആയ രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ ആണ് പൃഥ്വിരാജ്അ ഭിനയരംഗത്തെക്ക് കടന്നുവരുന്നത്.നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള ഇദ്ദേഹം രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.എന്നാല്‍ പൃഥ്വിയുടെതായി ആദ്യം റിലീസാകുന്ന ചിത്രം രഞ്ജിത്ത് ഒരുക്കിയ നന്ദനമാണ്.

ഇപ്പോഴിതാ സിനിഫൈല്‍ ഗ്രൂപ്പില്‍ ജിതിന്‍ ജോസഫ് പങ്കുവെച്ച ഒറു കുറിപ്പാണ് സോഷ്യൽ
മീഡിയയിൽ ശ്രദ്ധ നേടുന്നത്. എത്ര സിനിമകള്‍ പൊളിഞ്ഞാലും മലയാള സിനിമ മുഖ്യധാരയില്‍ നിന്ന് ഒരിക്കലും പുറത്ത് പോകാന്‍ സാധ്യത ഇല്ലാത്ത ആര്‍ട്ടിസ്റ്റ് ആണ് പൃഥ്വിരാജ് സുകുമാരന്‍. വളരെ ചെറുപ്പത്തിലേ അഭിനയം തുടങ്ങിയ പൃഥ്വി, അഭിനയത്തിന്റെ കൂടെ ഫിലിം മേക്കിങ്ങിനെ കുറിച്ച് പഠിച്ചുകൊണ്ടും ഇരുന്നു. നായകനായി സിനിമകള്‍ ചെയ്യുമ്പോഴും ക്യാമറ പ്ലെയ്‌സ്‌മെന്റ് ലെന്‍സുകള്‍, ലൈറ്റിംഗ്, എഡിറ്റിംഗ്, ഡയറക്ഷന്‍ അങ്ങനെ ടെക്‌നിക്കല്‍ സൈഡിനെ കുറിച്ച് മനസിലാക്കാന്‍ അദ്ദേഹം കോണ്‍ഷിയസ് എഫേര്‍ട്ട് എടുത്തു. നൂറോളം സിനിമകളില്‍ ഇതുവരെ അഭിനയിച്ച അദ്ദേഹത്തിന്റെ ഡയറക്ടോറിയല്‍ ഡെബ്യു ആയിരുന്നു ലൂസിഫര്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ ചിത്രത്തില്‍ എവിടെയും ഒരു തുടക്കക്കാരന്റെ പരിചയമില്ലായ്മയോ പതര്‍ച്ചയോ പ്രേക്ഷകര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. മാത്രവുമല്ല പല ഷോട്ടുകള്‍ക്കും ഇരുത്തം വന്ന ഒരു ഡയറക്ടര്‍ ടെ ടച്ച് ഉണ്ടായിരുന്നു.ഈ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇന്ന് മലയാളത്തിലെ വണ്‍ ഓഫ് ദ ലീഡിംങ് ഫിലിം മേക്കേര്‍സ് ആണ്. 9 എന്ന ചിത്രം 2019 ഫെബ്രുവരി 7 ന് ലോകം മുഴുവന്‍ റിലീസ് ചെയ്തായിരുന്നു തുടക്കം. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജനഗണമന, കടുവ, ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയായ ഗോള്‍ഡ്, സെല്‍ഫി തുടങ്ങി ഏഴോളം ചിത്രങ്ങളാണ് പ്രൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേതായി ഇതുവരെ തയ്യാറായത്.ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ തൂത്തുവാരിയ കെജിഎഫ്, 83, ചാര്‍ലി തുടങ്ങിയ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഡിസ്ട്രിബ്യൂഷനും ഈ നിര്‍മാണക്കമ്പനിയുടെ പൊന്‍ തൂവലുകളാണ്. ഹിന്ദി ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രൊഡക്ഷന്‍ കമ്പനി ഇതിനോടകം സാന്നിധ്യമറിയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തില്‍ പുറത്തിറങ്ങി തിയേറ്ററില്‍ വിജയം കൊയ്ത ഭൂരിഭാഗം ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേതായിരുന്നു എന്ന കാര്യം മതി മലയാള സിനിമയിലെ കമ്പനിയുടെ സാന്നിധ്യമറിയാന്‍.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അൽഫോൻസ്‌ പുത്രന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി, വിവരം പുറത്ത് വിട്ട് അൽഫോൻസ്

മലയാള സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരു സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. 2013…

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടൻ അദ്ദേഹമാണ് ; ദിലീഷ് പോത്തൻ..

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചും, സെലിബ്രിറ്റി റോൾ മോഡലിനെക്കുറിച്ചും തുറന്നു…

നയന്‍താരയുടെ മാസക്കുളി തെറ്റിയത് എന്നുമുതല്‍?

ലേ‍ഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താ​രയ്ക്കും സംവിധായകന്‍ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നത് ഇന്നലെയാണ്. മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ്…

ചിത്രീകരണം നടക്കുന്നതിനിടെ ദളപതി 66ൽ നിന്ന് പിന്മാറി സംവിധായകൻ, കാരണം അറിഞ്ഞു ഞെട്ടി സിനിമാലോകം

ദളപതി വിജയിയെ നായകനാക്കി വംഷി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ദളപതി 66. രഷ്മിക മന്ദാന…