പാൻ ഇന്ത്യ സൂപ്പർസ്റ്റാറായി അറിയപ്പെടുകയാണ് മലയാളികളുടെ അഭിമാനവും താരരാജാവായ മമ്മൂട്ടിയുടെ മകനും കൂടിയായ ദുൽഖർ സൽമാൻ. സെക്കന്റ്‌ ഷോ എന്ന സിനിമയിലൂടെ അഭിനയ ജീവുതത്തിനു തുടക്കം കുറിച്ച ദുൽഖർ ഇപ്പോൾ നിരവധി അന്യഭാക്ഷ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. നിരവധി ആരാധകരാണ് ദുൽഖറിനു ഇന്നുള്ളത്. അവസാനമായി ഇറങ്ങിയ ദുൽഖറിന്റെ ചിത്രങ്ങൾ എല്ലാം സൂപ്പർഹിറ്റായി മാറിയിരുന്നു.ഏറ്റവും അവസാനമായി റിലീസ് ചെയ്ത ചലച്ചിത്രമാണ് സീതരാമം. തീയേറ്ററുകളിൽ വൻ വിജയമായിരുന്നു ഈ സിനിമ സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല അങ്ങ് അന്യരാജ്യത്തിനു നിന്നു വരെ താരത്തിനു നിരവധി ആരാധകർ ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. തന്റെ ആരാധകർ പ്രേത്യേക്ഷപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ശ്രീലങ്കയിൽ നിന്നുമുള്ള ദമ്പതികളാണ് വീഡിയോയിൽ പ്രേത്യേക്ഷപ്പെട്ടിരിക്കുന്നത്.എഫ് എം 96.7ന് നൽകിയ അഭിമുഖത്തിലാണ് അവതാരകൻ താരത്തിന്റെ ഏറ്റവും കടുത്ത ആരാധകരെ വീഡിയോയിലൂടെ കാണിച്ചു കൊടുത്തത്. അമർ, ശ്യാമള, ഒരു ആരാധിക തുടങ്ങിയവരായിരുന്നു വീഡിയോ സന്ദേശം താരത്തിനു വേണ്ടി പകർത്തിയത്. “ഞാൻ നിങ്ങളുടെ വലിയയൊരു ആരാധികയാണ്. നിങ്ങളുടെ എല്ലാ ചലച്ചിത്രങ്ങളും ഞാൻ കാണാറുണ്ട്. എനിക്ക് മലയാളം അത്ര വശമില്ല. പക്ഷേ നിങ്ങൾ ഉള്ളതുകൊണ്ടാണ് എല്ലാ സിനികളും കാണുന്നതെന്ന് ആരാധിക പറഞ്ഞു.തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചലച്ചിത്രങ്ങൾ ചാർലി, ഹെ സിനാമിക, സീതാ രാമം എന്നിവയാണ്. ഇതിലെ താരത്തിന്റെ അഭിനയ പ്രകടനം വളരെ മികച്ചതായിരുന്നു. ഇനി വരാൻ പോകുന്ന എല്ലാ ചലച്ചിത്രങ്ങൾക്കും ആശംസകൾ നേരുന്നു. ഇനിയും അനവധി സിനിമകൾ ചെയ്യണം എന്നാണ് ആരാധിക പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മമ്മുട്ടിയും മോഹൻലാലും നേർക്കുനേർ വരുന്നു, ഇത്തവണ ആര് ജയിക്കും

എന്നും മലയാളി സിനിമ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും…

ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ച് സംസാരിക്കാൻ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ; പൃഥ്വിരാജ്

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും.2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത…

ദളപതി 66ൽ നിന്ന് പിന്മാറി സംവിധായകൻ

ദളപതി വിജയിയെ നായകനാക്കി വംഷി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ദളപതി 66. രഷ്മിക മന്ദാന…

വമ്പൻ തിരിച്ചുവരവിനൊരുങ്ങി ലാൽ ജോസ്, സോളമന്റെ തേനീച്ചകൾ നാളെ തിയേറ്ററുകളിലേക്ക്

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് ലാൽ ജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത…