ഒരുക്കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി. എന്നാൽ സിനിമ ജീവിതത്തിൽ താൻ ഇടവേളയെടുക്കുകയും പിന്നീട് തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ ഹാസ്യ കഥാപാത്രമായിരുന്നു മനു അങ്കിളിലെ മിന്നൽ പ്രതാപൻ. ഈ സിനിമയിൽ മമ്മൂട്ടി, എം ജി സോമൻ, പ്രതാപ് ചന്ദ്രൻ, ലിസി എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്.മോഹൻലാലും ഒരു ഗസ്റ്റ് റോളിൽ ചിത്രത്തിൽ എത്തിയിരുന്നു. ഇപ്പോൾ ഇതാ മിന്നൽ പ്രതാപൻ എന്ന വേഷം തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ മേ ഹൂം മൂസയുടെ പ്രോമോഷനെത്തിയപ്പോളായിരുന്നു സുരേഷ് ഗോപി ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ശെരിക്കും മിന്നൽ പ്രതാപൻ എന്ന വേഷം അമ്പിളി ചേട്ടന് വേണ്ടി വെച്ച കഥാപാത്രമായിരുന്നു.മൂന്ന്, നാല് ദിവസം അദ്ദേഹത്തിനു വേണ്ടി കാത്തിരുന്നു. എന്നാൽ വന്നില്ല. അവസാനം മമ്മൂട്ടി പിണങ്ങി പോകുമെന്ന സ്ഥിതിയിലായപ്പോൾ ഷൂട്ടിങ് കാണാൻ പോയ ഞാൻ ജോഷിയേട്ടൻ നീ ചെയ്താൽ മതിയെന്ന് പറയുകയായിരുന്നു. പെട്ടെന്ന് തന്നെ പോലീസ് യൂണിഫോമിന്റെ അളവ് എടുക്കാൻ പറഞ്ഞു. എന്നാൽ ഞാൻ ചെയ്യില്ല, എനിക്ക് കോമഡി പറ്റില്ലന്ന് പറഞ്ഞു.പക്ഷേ ജോഷിയേട്ടൻ ധൈര്യമായി ചെയ്യാൻ പറഞ്ഞു. ഈ വേഷം നീ ചെയ്യണമെന്ന് നിന്റെ തലയിൽ എഴുതിട്ടുള്ളതാണ്. അല്ലെങ്കിൽ പിന്നെ ഈ സമയത്ത് നീ എന്തിനാ ഇവിടെ വന്നത്. നിന്റെ അച്ഛനല്ലേ ഇങ്ങോട്ട് പറഞ്ഞു വിട്ടത് എന്നൊക്കെ അവരെല്ലാവരും പറഞ്ഞപ്പോളാണ് ആ കഥാപാത്രം ചെയ്യാൻ ഞാൻ തയ്യാറായത്. എന്നിലുണ്ടായിരുന്ന സ്റ്റാർ അവിടെവെച്ചായിരുന്നു തിരിച്ചറിയാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ആണ് എനിക്ക് താല്പര്യം ; വിവേക് ഒബ്റോയ്

ലൂസിഫർ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് വിവേക് ഒബ്റോയ.മലയാള…

വിമർശകർ സ്വന്തം വീട്ടുകാരെ ഓർക്കുന്നത് നല്ലതാണ് എന്ന് നടൻ കൃഷ്ണ ശങ്കർ

അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന സിനിമയായ കുടുക്ക് 2025 ന്റെ…

ആ സൂപ്പർഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു, വെളിപ്പെടുത്തി ജീത്തു ജോസഫ്

മലയാള സിനിമ കണ്ട മികച്ച ഡയറക്ടർ-ആക്ടർ കോമ്പിനേഷനകുളിൽ ഒന്നാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട്. ഈ…

ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ ആ ഇടിവെട്ട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു?

ഇന്ത്യൻ പട്ടാള സിനിമ പ്രേമികൾ എന്നും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മേജർ…