മലയാള സിനിമാ നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ.നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. മണിമുഴക്കം എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ വെള്ളിത്തിരയിലേക്ക് കാലെടുത്തുവെച്ചത്.പിന്നീട് എത്രയോ മികച്ച ചിത്രങ്ങള്‍, നല്ല കൂട്ടുകെട്ടുകള്‍ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്ക്കൊപ്പം നടന്നു ശ്രീനിവാസന്‍. നിലവാരമുള്ള തമാശകള്‍ ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ചിരികള്‍ തീയേറ്ററില്‍ ഉപേക്ഷിച്ച്‌ പോകാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമായിരുന്നില്ല.എന്നാൽ താരത്തിന്റെ രോഗത്തെ തുടർന്ന് സിനിമാ മേഖലയിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

മലയാള സിനിമയില്‍ ഇനിയും ഏറെക്കാലാം ശ്രീനിവാസന്റെ സാനിധ്യം തുടരണമെന്ന് ആ​ഗ്രഹിക്കുന്നവര്‍ ഏറെയാണ്. അറുപത്തിയാറ് പിന്നിട്ടിരിക്കുന്ന താരം അടുത്തിടെ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് സംഘടിപ്പിച്ച മഴവില്‍ അവാര്‍ഡില്‍ പങ്കെടുത്തിരുന്നു.
മലയാളികളുടെ ദാസനും വിജയനും കാലങ്ങൾക്ക് ശേഷം ഒരുമിച്ച ഒരു വേദി കൂടിയായിരുന്നു അത്.ശ്രീനിവാസനെ തന്നോട് ചേർത്ത് പിടിച്ചു മുത്തം നൽകുന്ന മോഹൻലാലിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.മലയാളികളുടെ ഏവർഗ്രീൻ കമ്പോ എന്ന തരത്തിലുള്ള നിരവധി വീഡിയോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.മഴവിൽ മനോരമയും അമ്മ സംഘടനയും ചേർന്ന് നടത്തുന്ന ഷോയിലാണ് ഇരുവരുടെയും ഒത്തുചേരൽ നടന്നത്.

ഇപ്പോഴിത തന്റെ രോ​ഗാവസസ്ഥയെ കുറിച്ച്‌ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.ഇതുവരെയുള്ള ജീവിതത്തെ കുറിച്ച്‌ കുറ്റബോധം തോന്നിയിട്ടില്ലെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.കുറ്റബോധം തോന്നേണ്ട വിധത്തില്‍ മോശമായി ജീവിച്ചുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ ഇത്രയും സി​ഗരറ്റ് വലിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്.’പുകവലിയാണ് എന്റെ ആരോ​ഗ്യം തകര്‍ത്ത് എന്നും ഈ അവസ്ഥയിലും ഒരു സി​ഗരറ്റ് കിട്ടിയാല്‍ ഞാന്‍‌ വലിക്കും എന്നും അത്രയ്ക്കും അഡിക്ഷനുണ്ട് എനിക്ക് എന്നും മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളു കഴിയുമെങ്കില്‍ പുകവലിക്കാതിരിക്കുക’ എന്നും നടൻ ശ്രീനിവാസന്‍ പറഞ്ഞു. താരത്തിന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ശക്തമായി തിരിച്ചുവരാനൊരുങ്ങി മോഹൻലാൽ, റാം ഒരുങ്ങുന്നത് രണ്ട് ഭാഗങ്ങളായി

ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമയിലെ…

പൊന്നിയിൻ സെൽവൻ സിനിമയിൽ മമ്മൂട്ടി എങ്ങനെയെത്തിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മണിരത്നം

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വമ്പൻ പ്രൊജക്റ്റുകളിൽ ഒന്നായിരുന്നു മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന…

അന്ന് ദിലീപിനെ കണ്ടപ്പോൾ സഹിച്ചില്ല; ദിലീപേട്ടനെ ജയിലിൽ സന്ദർശിച്ച കൊല്ലം തുളസി പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ വീണ്ടും വെളിപ്പെടുത്തലുമായി പുറത്ത് പേടിക്കുന്നത് നടൻ കൊല്ലം തുളസി ആണ്.…

ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ പ്രതികരിച്ചു ; ശ്രീനാഥ് ഭാസി

അഭിമുഖത്തിനിടയിൽ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ശ്രീനാഥ് ഭാസി രംഗത്തെത്തിയിരിക്കുകയാണ്ശ്രീ.തെറ്റൊന്നും തന്‍റെ ഭാഗത്തുനിന്ന്…