അഭിമുഖത്തിനിടയിൽ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ശ്രീനാഥ് ഭാസി രംഗത്തെത്തിയിരിക്കുകയാണ്ശ്രീ.തെറ്റൊന്നും തന്‍റെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടില്ലെന്നും ആരെയും തെറി വിളിച്ചിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം.നാഥ് ഭാസി നായകനായി എത്തിയ ചട്ടമ്പി എന്ന സിനിമയുടെ പ്രദർശനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആണ് തനിക്കെതിരായ പരാതിയിൽ ശ്രീനാഥ് ഭാസി വിശദീകരണം നൽകിയത്.
തെറ്റൊന്നും എന്‍റെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടില്ല. ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. തെറി ആരെയും വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല, ശ്രീനാഥ് ഭാസി പറഞ്ഞു.

ചട്ടമ്ബി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ മരട് പോലീസ് ആണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ പരാതിയിലാണ് പോലീസ് നടപടി. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.പുതിയ സിനിമയായ ചട്ടമ്ബിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടന്‍ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മെഗാസ്റ്റാർ മമ്മുട്ടിക്കൊപ്പം അഭിനയിക്കാൻ യുവതാരം ആസിഫ് അലി

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ…

നിരവധി സ്ത്രികളുമായി കമൽ ഹാസന് ബന്ധം ഉണ്ടായിരുന്നു

ഇന്ത്യൻ സിനിമയിൽ എതിരാളികളില്ലാത്ത പ്രതിഭയാണ് കമൽ ഹാസൻ. അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ്…

അണിയറയിൽ ഒരുങ്ങുന്നത്‌ മമ്മുക്കയുടെ ആറാട്ട്‌, ഇത്തവണ ബോക്സോഫീസ് കത്തും

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി…

മോഹൻലാലിന് ഒരു മാറ്റം അനിവാര്യമാണ്, ചെറുപ്പക്കാർക്ക് ഡേറ്റ് കൊടുക്കണം, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാളികളുടെ സ്വന്തം കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ പറ്റി ഒരു ആരാധകൻ ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇട്ട പോസ്റ്റ്…