ചട്ടമ്ബി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെ മരട് പോലീസ് ചോദ്യം ചെയ്യും.സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന ഒരു ഓണ്‍ലൈന്‍ ചാനല്‍ അവതാരകയുടെ പരാതിയിലാണ് പോലീസ് നടപടി. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിരുന്നു.പുതിയ സിനിമയായ ചട്ടമ്ബിയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെ നടന്‍ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും മാധ്യമപ്രവര്‍ത്തക പരാതിയില്‍ ആരോപിക്കുന്നു.

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രമാക്കി അഭിലാഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്ബി.ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ചട്ടമ്ബി.ചെമ്ബന്‍ വിനോദ് ജോസ്, ഗ്രേസ് ആന്‍റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നീ മുൻനിര നായകന്മാരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഇടുക്കിയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ശെരിക്കും മിന്നൽ പ്രതാപൻ എന്ന കഥാപാത്രം ഞാൻ അല്ലായിരുന്നു ചെയേണ്ടിയിരുന്നത് ; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി

ഒരുക്കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി. എന്നാൽ സിനിമ ജീവിതത്തിൽ താൻ ഇടവേളയെടുക്കുകയും…

എന്റെയും മമ്മൂട്ടിയുടെയും സ്വഭാവം തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട്, സന്തോഷ്‌ വർക്കി പറയുന്നു

മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ്…

ഫാസിൽ ചിത്രത്തിൽ സീരിയൽ കില്ലറായി മോഹൻലാൽ?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

ഇന്ത്യൻ ബോക്സോഫീസിൽ ആഞ്ഞടിച്ച് ദുൽഖർ, എഴുപത്തിയഞ്ച് കോടിയും കടന്ന് സീതാരാമം

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് ദുൽഖർ സൽമാൻ. സിനിമയിൽ വന്ന്…