മലയാള സിനിമാ, നാടക, ടെലിവിഷൻ സീരിയൽ രംഗങ്ങളിലെ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായിരുന്നു നടന്‍ മുരളി.ഭരത് ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. തുടർന്ന് മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം. ഇതിൽ വ്യത്യസ്തമായ ഒരു വില്ലൻ വേഷം മുരളി അഭിനയിച്ചു.പിന്നീട് മലയാള സിനിമയിലെ കരുത്തനായ ജനപ്രിയ നടനാകാൻ മുരളിക്കു കഴിഞ്ഞു. അടയാളം, ആധാരം,കളിക്കളം,ധനം, നാരായം,ആയിരം നാവുള്ള അനന്തൻ, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, അച്ഛഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, തൂവൽ കൊട്ടാരം, വരവേല്പ്, കിരീടം, വെങ്കലം, നെയ്ത്തുകാരൻ, കാരുണ്യം,CID മൂസ എന്നിവ പ്രധാന സിനിമകളാണ്. സിനിമയുടെ മായാലോകം മുരളിയെ ഭ്രമിപ്പിച്ചിരുന്നില്ല. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അവസാന ചിത്രം.

ഇപ്പോഴിതാ, മുന്‍പ് ഒരിക്കല്‍ മുരളിയെ കുറിച്ച് മലയാളികളുടെ മെഗാസ്റ്റാറായ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ജനശ്രദ്ധ നേടുന്നത്.സിനിമ ജീവിതത്തിൽ എന്നപോലെ തന്നെ വ്യക്തി ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു മുരളിയും മമ്മൂട്ടിയും.ഇരുവരുടെയും ചിത്രങ്ങൾ ശ്രദ്ധിക്കുമ്പോൾ തന്നെ ഒരു ഇമോഷണൽ ലോക്ക് ഉള്ളതായി മമ്മൂട്ടി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.മലയാളത്തിലെ രണ്ട് മികച്ച അഭിനേതാക്കൾ തന്നെയാണ് ഇരുവരും.ഇരുവരുടെയും കോമ്പിനേഷനിൽ ഏറ്റവും ആദ്യം മലയാളികൾക്ക് മനസ്സിലേക്ക് ഓടിവരുന്ന ചിത്രം അമരം ആയിരിക്കും,സുഹൃത്തുക്കളായ അച്ചുവും കൊച്ചുരാമനും.

മുരളി മരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ കാത്ത് സൂക്ഷിക്കുകയാണ് മമ്മൂട്ടി.തന്റെ എല്ലാമായിരുന്നു മുരളിയെന്നും സിനിമയില്‍ താന്‍ ഇത്രയും ആഴത്തില്‍ സ്നേഹിച്ച മറ്റൊരു സുഹൃത്ത് ഇല്ലായിരുന്നുവെന്നുമാണ് മമ്മൂട്ടി മുരളിയെ കുറിച്ച് പറഞ്ഞത്. മുരളിയുടെ മകള്‍ കാര്‍ത്തിക തനിക്ക് മകളെ പോലെയാണെന്നും, താന്‍ കാര്‍ത്തികയുടെ വിവാഹത്തലേന്ന് പോയി അനുഗ്രഹിച്ചിരുന്നുവെന്നും വിവാഹം വളരെ സ്വകാര്യ ചടങ്ങായി നടത്തിയതിനാലാണ് അന്നേ ദിവസം താന്‍ പോവാതിരുന്നതെന്നും മമ്മൂട്ടി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏജന്റിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി

മലയാളത്തിന്റെ സ്വന്തം മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നു. തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാർ…

അത് ലാലേട്ടൻ കയ്യിൽ നിന്ന് ഇട്ടത്, 12ത് മാനിലെ ലാലേട്ടന്റെ ഗോഷ്ഠിയെ കുറിച്ച് വെളിപ്പെടുത്തി ജീത്തു

മലയാള സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ജീത്തു ജോസഫ്. മലയാളത്തിൽ മാത്രമല്ല തമിഴ്,…

ശ്യം പുഷ്കരൻ ചിത്രത്തിൽ ഫഹദ് ഫാസിലിനും ജോജു ജോർജിനും പകരം വിനീത് ശ്രീനിവാസനും ബിജു മേനോനും

ഫഹദ് ഫാസിൽ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറഫത്തിന്റെ സംവിധാനത്തിൽ രണ്ട്…

എന്റെ പൊന്നോ അത് കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി ; മമ്മൂട്ടിയുടെ നോട്ടത്തെ കുറിച്ച് ശ്രീനാഥ്‌ ഭാസി

മലയാള സിനിമ പ്രേമികളും, മമ്മൂട്ടി ആരാധകരും ഇരുകൈകൾ നീട്ടി സ്വീകരിച്ച അമൽ നീരദ്, മമ്മൂട്ടി കോമ്പോയിൽ…