സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ ആണ്‌ ബോഡി ഗാർഡ്. ദിലീപ്, നയൻതാര, മിത്ര കുര്യൻ എന്നിവരാണ്‌ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
മലയാളത്തില്‍ നിന്ന് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുപ്പെട്ട സിനിമ കൂടിയാണിത്.-2010 ലെ ഹിറ്റ് ചിത്രം ആയി മാറിയ ഈ ചിത്രം ഹിന്ദി, തമിഴ് എന്നി ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു.സിദ്ദിഖ് തന്നെ തമിഴ്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ മലയാളത്തിലേക്കാളും വലിയ ഹിറ്റായി ഈ സിനിമ മാറി. തമിഴില്‍ വിജയ്, അസിന്‍ എന്നിവരായിരുന്നു സിനിമയിലെ നായികാ നായകന്‍മാര്‍. ഹിന്ദിയില്‍ കരീന കപൂറും സല്‍മാന്‍ ഖാനും.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായൻ സിദ്ധിക്ക്.മലയാളത്തില്‍ ബോഡിഗാര്‍ഡ് ചെയ്യുന്നതിനിടെ തന്നെ വിജയ് കഥ കേട്ടിരുന്നു. അന്ന് തന്നെ തമിഴിലും ചെയ്യാമെന്ന് പറഞ്ഞതാണ്. എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ മലയാളത്തില്‍ സിനിമ ചെയ്ത ശേഷമാണ് തമിഴില്‍ കാവലന്‍ എന്ന പേരില്‍ സിനിമ ഒരുങ്ങിയത്.

പിന്നീട് വിജയ് ഈ സിനിമയിൽ നിന്ന് പിൻ മാറണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നും നിരവധി കോളുകൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.ഈ സിനിമ കൊള്ളില്ല വിജയ് അഭിനയിക്കരുത്, ഇത് ഓടിയിട്ടില്ല പൊട്ടിയ പടമാണ് എന്ന്’സര്‍ എത്ര ആളുകളാണ് വിളിക്കുന്നതെന്ന് വിജയ് എന്നെ വിളിച്ചു പറഞ്ഞു. പൊട്ടിപ്പോയ പടമാണ്, ഈ സിനിമ അഭിനയിക്കേണ്ട എന്ന്, എന്താണ് സര്‍ ഇങ്ങനെ ഞാന്‍ കണ്ട പടമല്ലെ എന്ന് വിജയ് ചോദിച്ചു.പിന്നീട് വിജയുടെ പടങ്ങള്‍ കേരളത്തിൽ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന വ്യക്തി അദ്ദേഹത്തെ വിളിച്ചു സംസാഹിക്കുകയായിരുന്നു. ഇത് ഗംഭീര ഹിറ്റാണ്, സിനിമ വിജയ് അഭിനയിക്കാതിരിക്കാന്‍ വേണ്ടി വെറുതെ ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്ന്. തൊട്ടു മുമ്ബിലത്തെ ജോഡി നയന്‍താരയും വിജയും ആയത് കൊണ്ട് വിജയ് പറഞ്ഞു അടുത്തത് അസിന്‍ മതിയെന്ന്. അങ്ങനെയാണ് അസിന്‍ ആ സിനിമയില്‍ വരുന്നത്,’ സിദ്ദിഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തന്നെ സിനിമയിൽ നിന്നും മാറ്റാൻ ദിലീപും പൃഥ്വിരാജും കാര്യമായിത്തന്നെ ഇടപെട്ടിട്ടുണ്ട് ; കൈതപ്രം ദാമോദരന്‍ നമ്പൂതിരി

മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 1970-കളിൽ കവിത-ഗാന…

ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ച് സംസാരിക്കാൻ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ; പൃഥ്വിരാജ്

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും.2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത…

ദുൽഖറും ടോവിനോയും അധികനാൾ സിനിമയിൽ ഉണ്ടാകില്ല ; സന്തോഷ്‌ വർക്കി

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ്‌ വർക്കി ചെയ്യുന്ന പോസ്റ്റുകളും…

എനിക്ക് ജീവിക്കണമെടാ മൈ€@#&.., തെറി പറഞ്ഞും തുള്ളിച്ചാടിയും ഷൈൻ ടോം ചാക്കോയുടെ ഡബ്ബിങ് – വീഡിയോ വൈറൽ

ജിജോ ആന്റണി സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ…