മലയാളികൾക്ക് ഏറെ സുപരിചിതമായ താരങ്ങളിൽ ഒരാളാണ് തമിഴ് ആക്ടർ സൂരി.നിരവധി കോമഡി സിനിമകളിലൂടെ കടന്നു വന്ന് മലയാളി മനസുകൾ കീഴടക്കിയ ഒരു വ്യക്തികൂടിയാണ് സൂരി.
തമിഴ് സിനിമയിലെ മുൻനിര കോമഡി നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. നിരവധി സൂപ്പർതാര സിനിമകളിൽ ഇദ്ദേഹം കോമഡി വേഷങ്ങൾ ചെയ്തിട്ടുണ്ട്.തമിഴ് സിനിമ ലോകത്തിലെ മുൻനിര നായകന്മ്മാരുടെ കൂടെ എല്ലാം ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.താരം.ഇപ്പോൾ സ്വഭാവ കഥാപാത്രങ്ങളെ ആണ് താരം കൂടുതൽ അവതരിപ്പിക്കുന്നത്.

ഒരു സിനിമ നടൻ എന്നതിലുപരി ഇദ്ദേഹം ഒരു ബിസ്സ്നസ്സ് മാൻ കൂടിയാണ്. നിരവധി ഹോട്ടലുകൾ സ്വാതമായി ഉണ്ട്.ഈ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയിരിക്കുകയാണ്.വാണിജനികുതി വകുപ്പ് ആണ് ഇപ്പോൾ ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്.ഇവിടെ വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് ജിഎസ്ടി കൂടാതെ വില ഈടാക്കുന്നു എന്നാ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടന്നത്.അന്വേഷണത്തിൽ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണ് എന്ന് തെളിയുകയും ചെയ്തു. ഇതിനുശേഷമാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം നേരിട്ട് ഹാജരാക്കണം എന്നാണ് വാണിജ്യ നികുതി വകുപ്പ് നൽകിയ നോട്ടീസിൽ പറയുന്നത്.സെന്തിൽ എന്ന കൊമേഷ്യൽ ടാക്സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് മധുരയിലുള്ള ഇദ്ദേഹത്തിൻറെ ഹോട്ടലുകളിൽ പരിശോധന നടത്തിയത്.

ഇദ്ദേഹത്തിൻറെ കുറച്ചു പങ്കാളികൾ കൂടി ചേർന്നാണ് ഈ ഹോട്ടലിൽ നടത്തുന്നത്. കാണാൻ വളരെ മാന്യത ഉണ്ട് എങ്കിലും ഇദ്ദേഹത്തിന്റെ ഒക്കെ ഉള്ളിൽ ഇരിപ്പ് ഇതായിരുന്നു അല്ലേ എന്നാണ് ഇപ്പോൾ മലയാളികൾ ചോദിക്കുന്നത്.വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇദ്ദേഹമാണ്. വിജയ് സേതുപതി ആണ് ഈ സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

You May Also Like

വാട്സ്ആപ്പ് കൂട്ടായിമയിൽ നിന്നും ഒരു മലയാള സിനിമ

വെള്ളിത്തിര പ്രൊഡക്ഷൻസ്‌ നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഓഗസ്റ്റ്‌ 17ന് നടൻ ആസിഫലിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്‌…

ബറോസിൽ നിന്ന് പിന്മാറിയതിനുള്ള ശെരിക്കുള്ള കാരണം വെളിപ്പെടുത്തി പ്രിത്വിരാജ്

മലയാളത്തിന്റെ സ്വന്തം നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യം ആയി സംവിധായകന്റെ കുപ്പായം അണിയുന്ന…

ഇതുവരെ മോഹൻലാലിനു പോലും തകര്‍ക്കാന്‍ കഴിയാത്ത മമ്മൂട്ടിയുടെ സൂപ്പർ റെക്കോര്‍ഡ് ഇതാണ്

മലയാള സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള നടന്മ്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരിൽ ആർക്കാണ് ആരാധകർ കൂടുതൽ…

ലൂസിഫർ സിനിമ എനിക്ക് അത്ര തൃപ്തിയായില്ല ; എന്നാൽ തെലുങ്കിൽ കുഴപ്പമില്ല : മനസ്സു തുറന്നു ചിരഞ്ജീവി

മോഹൻലാൽ തകർത്തുഭിനയിച്ച മലയാളത്തിലെ സൂപ്പർഹിറ്റ് ചലച്ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിൽ ആരാധകരിൽ ഏറെ ആവേശമാണ്…