മലയാളത്തിന്റെ യുവ താരമായ ഫഹദ് ഫാസിൽ ഇപ്പോൾ തമിഴിലും തിളങ്ങി നിൽക്കുകയാണ്.ആദ്യ സിനിമയുടെ പരാജയത്തെ തുടർന്ന് സിനിമ ജീവിതത്തിൽ നിന്ന് ഏറെ നാൾ ഒഴിവായി നിന്ന ഫഹദിൻ്റെ ശക്തമായ രണ്ടാം വരവ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.തമിഴിൽ വേലയ്ക്കാരൻ എന്ന മോഹൻ രാജ ചിത്രത്തിൽ ശിവകാർത്തികേയന്റെ വില്ലനായി അഭിനയിച്ച ഫഹദ്, പിന്നീട് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലും അഭിനയിച്ചു കയ്യടി നേടി.
ലോകേഷ് കനകരാജ് ഒരുക്കിയ കമൽഹാസൻ ചിത്രമായ വിക്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ തന്നെ എത്തിയിട്ടുണ്ടായി. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.ഇപ്പോളിത മാരി സെൽവരാജാണ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ മാമന്നൻ എന്നാ ചിത്രത്തിൽ ഫഹദ് പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ്.അങ്ങനെയെങ്കിൽ ഇത് ഫഹദിന്റെ നാലാമത്തെ തമിഴ് ചിത്രമായിരിക്കും.
1978 ഇൽ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ കമൽ ഹാസൻ- രജനികാന്ത് ചിത്രമായ അവൾ അപ്പടി താൻ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ പുതിയ ചിത്രമെന്നാണ് സൂചന.ചിത്രത്തിൽ രജനികാന്ത് ചെയ്ത വേഷം സിമ്പു ചെയ്യുമ്പോൾ, കമൽ ഹാസൻ ചെയ്ത വേഷം ചെയ്യാൻ പോകുന്നത് ഫഹദ് ഫാസിൽ ആണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. പഴയ ചിത്രത്തിൽ ശ്രീപ്രിയ ചെയ്ത നായികാ വേഷം ഈ പുതിയ ചിത്രത്തിൽ ശ്രുതി ഹാസൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബദ്രി വെങ്കിടേഷാണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്യുന്നത്.മാനാട്, വെന്ത് തനിന്ദത് കാട് എന്നീ ചിത്രങ്ങളിലൂടെ വമ്പൻ തിരിച്ചു വരവ് നടത്തിയ സിമ്പു, ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണെന്നു തമിഴ് മാധ്യമങ്ങൾ പറയുന്നു.ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെ ആയിരിക്കും ഇത്.