ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ്‌ വർക്കി ചെയ്യുന്ന പോസ്റ്റുകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.സന്തോഷ്‌ വർക്കിയുടെ അതുപോലൊരു ലോസ്റ്റ്‌ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.പുതിയ വീഡിയോ ആയി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി.

നിങ്ങൾ പല യൂട്യൂബ് ചാനലിൽ കാണുന്നുണ്ടാവും എനിക്ക് എല്ലാവരോടും പ്രണയം ആണെന്ന് .എന്നാൽ അങ്ങനെയൊന്നുമല്ല. എനിക്ക് കാണാൻ ഭംഗിയുള്ള ,ഇന്റലിജന്റ് ആയിട്ടുള്ള നല്ലപോലെ ബീഹെവ് ചെയ്യാനറിയുന്ന ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ ആണ് താല്പര്യം.അങ്ങനെ ആരെങ്കിലും ഇങ്ങോട്ട് വന്നു കമ്മിറ്റ് ആവുകയാണെങ്കിൽ പിന്നെ ഞാൻ വേറെ ആരുടെയും പുറകെ പോകില്ല.ഇതുവരെയും ആരും കമ്മിറ്റ് ആയിട്ടില്ല .അതുകൊണ്ടാണ് ആദ്യം നിത്യാമേനോൻ പിന്നെ മഞ്ജുവാര്യർ അങ്ങനെ പോയത് .അല്ലാതെ ഞാൻ പെണ്ണുങ്ങളെ പുറകെ നടക്കുന്ന ആളൊന്നുമല്ല. ആരെങ്കിലും ആയി ഞാൻ കമ്മിറ്റ് ചെയ്താൽ ആ ആൾ ആയിരിക്കും പിന്നെ മരിക്കുന്നതുവരെ എന്റെ ജീവിത പങ്കാളി .അവർ മാത്രമേ ഉണ്ടാവുകയുള്ളൂ .പക്ഷേ ഇതുവരെയും ആരും കമ്മിറ്റ് ചെയ്തിട്ടില്ല .എന്നെ ഇഷ്ടപ്പെടുന്ന ഏതെങ്കിലും പെൺകുട്ടി ഉണ്ടെങ്കിൽ എനിക്ക് കൂടി ഇഷ്ടപ്പെടുകയാണെങ്കിൽ ഞാൻ കല്യാണം കഴിക്കാൻ തയ്യാറാണ് എന്നും കൂട്ടിച്ചർത്തു.

നടി നിഖില വിമലിനെ വിവാഹം കഴിക്കാൻ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തനിക്ക് വിവാഹത്തിന് താൽപര്യമില്ല എന്ന് നിഖില പറഞ്ഞു എന്നും സന്തോഷ് വർക്കി ഇതിന് മുൻപ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു.താരം ഇതിനു മുൻപ് സിനിമ നടി നിത്യ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും കഴിഞ്ഞ 6 വർഷമായി ഞാൻ അവരുടെ പുറകെ നടക്കുകയാണെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. തന്റെ ആഗ്രഹം നിത്യ മേനോനോടും വീട്ടുകാരോടും അറിയിച്ചെങ്കിലും അവർ ബന്ധത്തിന് അനുകൂലിച്ചില്ല. ഒരു സഹോദരനായോ സുഹൃത്തായോ കാണണം എന്ന് പറഞ്ഞിട്ട് പോലും അവർ വഴങ്ങിയില്ല എന്ന് സന്തോഷ് വർക്കി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published.

You May Also Like

വമ്പൻ തിരിച്ചുവരവിനൊരുങ്ങി ലാൽ ജോസ്, സോളമന്റെ തേനീച്ചകൾ നാളെ തിയേറ്ററുകളിലേക്ക്

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് ലാൽ ജോസ്. ലാൽ ജോസ് സംവിധാനം ചെയ്ത…

സോഷ്യൽ മീഡിയയിൽ തരംഗമായി നിവിൻ പോളി-ആസിഫ് അലി ചിത്രം മഹാവീര്യർ ടീസർ

നിവിൻ പോളി ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം…

മോഹൻലാലും ജാക്കി ചാനും ഒന്നിക്കുന്നു? മലയാളത്തിലെ ആദ്യ ആയിരം കോടി ചിത്രം ആകുമോ?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

18 വർഷത്തിന് ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിക്കുന്നു:ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞ് തിയേറ്ററുകളിലേക്ക്

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ മലയന്‍കുഞ്ഞ് ജൂലൈ 22 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു.…