മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിനൊരുങ്ങുകയാണ്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന പൊന്നിയിന്‍ സെല്‍വന്‍റെ കേരള ലോഞ്ചിൽ ചിത്രത്തിന്‍റെ പ്രമോഷണല്‍ സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്.

പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായി മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും എത്തുന്നുണ്ട് എന്നാ വാർത്ത ആരാധകരെ ഹരം കൊള്ളിച്ചിരിക്കുകയാണ്.മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലായി ആദ്യഭാഗം തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പ്രചാരണത്തിന് വേണ്ടി കേരളത്തിലെത്തിയ പൊന്നിയിന്‍ സെല്‍വന്‍ ടീം മമ്മൂട്ടിക്ക് നന്ദി പറഞ്ഞു.
പൊന്നിയിന്‍ സെല്‍വന്‍ മലയാളം പതിപ്പില്‍ മമ്മൂട്ടിയുടെ ശബ്ദവും ഉണ്ട്. ആമുഖ ഭാഗം പറഞ്ഞിരിക്കുന്നത് മമ്മൂട്ടിയാണ്. ഇക്കാര്യം ചോദിച്ചുകൊണ്ട് മെഗാസ്റ്റാറിനെ സമീപിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ അദ്ദേഹം സമ്മതം മൂടി എന്നാണ് മണിരത്‌നം പറഞ്ഞത്.മമ്മൂട്ടി- രജനികാന്ത് ടീമിന്റെ ദളപതി സംവിധാനം ചെയ്തത് മണി രത്നം ആയിരുന്നു.

സിനിമയില്‍ അനുയോജ്യമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുക എന്നതാണ് വെല്ലുവിളിയെന്നും, ശരിയായ അഭിനേതാക്കളെ ലഭിച്ചാല്‍ ഒരു സംവിധായകന്‍ പകുതി വിജയം കൈവരിച്ച്‌ കഴിഞ്ഞുവെന്നും സംവിധായകന്‍ മണിരത്നം പറഞ്ഞു.40 വര്‍ഷത്തോളമായി കാത്തിരിക്കുന്ന സിനിമയാണ് യാഥാര്‍ത്ഥ്യമാകുന്നത്. 2012 ല്‍ സിനിമ ഷെഡ്യൂള്‍ ചെയ്തിട്ട് നടക്കാതെ പോയത് നന്നായിയെന്ന് ഇപ്പോള്‍ തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തമിഴ്‌സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്‌നം നടത്തിയിരിക്കുന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, പ്രഭു, ശരത് കുമാര്‍, വിക്രം പ്രഭു, കിഷോര്‍, അശ്വിന്‍, ശോഭിതാ ദുലിപാല, ജയചിത്ര എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യലക്ഷ്മി, റഹ്മാന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.

 

Leave a Reply

Your email address will not be published.

You May Also Like

ഇനി വരുന്നത് ഒരു ഇടിവെട്ട് ഐറ്റവുമായി : ദി ലെജൻഡ്

ശരവണൻ അരുൾ നായകനായി എത്തിയ ചിത്രമായിരുന്നു ദി ലെജൻഡ്. ചിത്രം ഒരു മാസ്സ് മസാല എന്റർടൈൻമെന്റ്…

വർങ്ങള്ക്കു ശേഷം പഴയ ഉശിരൻ പോലീസ് വേഷത്തിൽ വീണ്ടും പാപ്പാനിലുടെ തിരിച്ചു വരവിനൊരുങ്ങി സുരേഷേട്ടൻ

മോളിവുഡ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി 22 വർഷങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘പാപ്പൻ’ എന്ന…

നടി മീനയുടെ ഭർത്താവ് അന്തരിച്ചു

നടി മീനയുടെ ഭർത്താവ് അന്തരിച്ചു തമിഴ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു,ശ്വാസകോശ രോഗം സംബന്ധിച്ച്…

മമ്മൂട്ടിയും മോഹൻലാലും ഇത്തരം കഥാപാത്രങ്ങൾ അല്ല ചെയ്യേണ്ടത് ; തുറന്നു പറഞ്ഞു നിർമ്മാതാവ് സമദ് മങ്കട

മലയാള സിനിമയിൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യമുള്ള മോളിവുഡിലെ വല്യേട്ടനാണ് നടൻ മമ്മൂട്ടി. ഓരോ ദിവസം കാലത്തിനു…