മലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം.മിമിക്രിയിലൂടെ കലാരംഗത്ത് എത്തി പിന്നീട് സിനിമാലോകത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് ജയറാം.അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി.എന്നാൽ താരങ്ങളുടെ മക്കളിൽ സിനിമയിലേക്ക് വരാൻ തയ്യാറെടുക്കുന്ന താരപുത്രിയാണ് മാളവിക ജയറാം മുമ്പും നിരവധി അവസരങ്ങൾ സിനിമയിലേക്ക് വരാൻ മാളവികയ്ക്ക് ലഭിച്ചെങ്കിലും അന്നൊന്നും മാളവിക അതിന് തയ്യാറായിരുന്നില്ല.സിനിമകളിൽ ഒന്നും മുഖം കാണിച്ചില്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതമാണ് മാളവിക ജയറാമിനെ.നിരവധി മ്യൂസിക്ക് വീഡിയോകാളിലൂടെ അഭിനയത്തിൽ തനിക്കുള്ള പ്രതിഭ മാളവിക നേരത്തെ തന്നെ തെളിയിച്ചിട്ടുണ്.പ്രണവ് ഗിരിധരൻ സംഗീത സംവിധാനം ചെയ്ത മായം സെയ്തായ് പൂവെ എന്ന സംഗീത വീഡിയോയിലാണ് മാളവിക ആദ്യമായി അഭിനയിച്ചത്.ഒട്ടനവധി അഭിപ്രായങ്ങൾ ലഭിച്ചൊരു മ്യൂസിക്ക് വീഡിയോയായിരുന്നു അത്.
എന്നാൽ താരത്തിന്റെ ഒരു ഇന്റർവ്യൂ ആൺ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.മാതാപിതാക്കൾക്ക് പിന്നാലെയായി ചിലരൊക്കെ സിനിമയിൽ അരങ്ങേറിയപ്പോൾ മറ്റ് ചിലർ പഠനവും ജോലിയുമൊക്കെയായി മുന്നേറുകയാണ്. പ്രേക്ഷകർക്കേറെ പ്രിയപ്പെട്ടതും സുപരിചിതവുമായ ഒരു താരപുത്രിയാണ് മീനാക്ഷി ദിലീപും.മഞ്ജുവിനും ദിലീപിനും പിന്നാലെയായി മീനാക്ഷിയും സിനിമയിലേക്കെത്തുമോയെന്ന ചർച്ച ഒരുകാലത്ത് സജീവമായിരുന്നു.
പഠനത്തിലാണ് മകളുടെ താൽപര്യമെന്നും ഡോക്ടറാവാനുള്ള തയ്യാറെടുപ്പിലാണെന്നും ദിലീപ് വ്യക്തമാക്കിയതോടെയാണ് ആ ചർച്ച തീർന്നത്.മീനൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഒരു ഇന്റർവ്യൂവിൽ മാളവിക പറഞ്ഞ കാര്യം ഇപ്പോൾ ചർച്ചയാവുകയാണ്.മീനാക്ഷി എംബിബിസ് പഠിക്കാൻ ചെന്നൈയിൽ വന്ന ശേഷം ഇടക്ക് ഇടക്ക് പോയി ഹോസ്റ്റൽ നിന്നും ചാടിച്ചു കറങ്ങാൻ പോവും ഇത് അറിഞ്ഞു ദിലീപ് ഏട്ടൻ വിളിച്ചു ചീത്ത പറയും എന്നാണ് പറയുന്നത് മാളവിക ജയറാം ,നിരവധി കഥകൾ ആണ് ഞങ്ങൾക്ക് പറയാൻ ഉള്ളത് എന്നും മാളവിക കൂട്ടിച്ചേർത്തു.