തമിഴകത്തിന്റെ താര റാണി നയന്‍താരയുടെയും സംവിധായകന് വിഘ്നേശ് ശിവന്റെയും വിവാഹം തെന്നിന്ത്യ ഇന്നോളം കണ്ടതില്‍ വെച്ചേറ്റവും ആഘോഷപൂര്‍വമായിരുന്നു.
കഴിഞ്ഞ ജൂണ്‍ 9ന് ആയിരുന്നു നയന്‍താര-വിഗ്നേശ് വിവാഹം നടന്നത്.ആരാധകര്‍ ഇരുവരുടെയും വിവാഹ ചടങ്ങുകളുടെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ്.
ഗൗതം വാസുദേവ് മേനോന് വിവാഹ വീഡിയോ സംവിധാനം ചെയ്യുന്നുവെന്നും നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യുമെന്നും അന്നേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് കേവലം വെറുമൊരു വിവാഹ വീഡിയോ അല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന് ഗൗതം വാസുദേവ് മേനോന്.നയന്‍താരയെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണ് നയന്‍താര: ബിയോണ്ട് ദി ഫെയറിടേല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്.എന്നും വ്യക്തമാക്കി.
പലരും ആദ്യം വിചാരിച്ചത് ഞാന്‍ അവരുടെ വിവാഹ സിനിമ സംവിധാനം ചെയ്യുന്നു എന്നാണ്. എന്നാല്‍ ഇത് നയന്‍താരയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചാണ്. അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാന്‍ ഒരു കാരണമുണ്ട്. അവരുടെ കുട്ടിക്കാലം മുതല്‍ ഇന്നുവരെയുള്ള യാത്രയിലെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അവരുടെ ബാല്യകാല ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകും, അവരുടെ ഓര്‍മകളും. വിഘ്നേശ് ഇതിന്റെ ഭാഗമാണ്. ഞങ്ങള്‍ അതിന്റെ ജോലികളിലാണ് എന്നും ഗൗതം വാസുദേവ് മേനോന് കൂട്ടിച്ചേർത്തു.ആരാധകർ ഏറെ പ്രതീക്ഷിയോടെ കാത്തിരിക്കുന്ന ഒരു ഡോക്യുമെൻട്രിയാണിത്.