നടന് മമ്മൂട്ടിയുടെ മകന് എന്ന ലേബലില്‍ നിന്നും മാറി കരിയറില്‍ തന്റേതായ ഇടം സ്വന്തമാക്കിയ മലയാളികളുടെ സ്വന്തം നടനാണ് ദുല്‍ഖര്‍ സല്മാന്. പത്തു വര്‍ഷം പിന്നിടുന്ന കരിയറില്‍ മലയാള നടന് എന്നതിനപ്പുറം എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരമായി മാറിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ നിന്നുള്ള നടന്മാരില് ദുല്‍ഖറിനോളം പാന്‍ ഇന്ത്യന്‍ പ്രശസ്തി ലഭിച്ച മറ്റൊരു യുവ നടനില്ലെന്ന് ഉറപ്പിച്ചു പറയാം. താരരാജാവായ പിതാവിന് ലഭിക്കുന്നത് പോലെയുള്ള സ്വീകരണമാണ് ദുല്‍ഖറിനും കിട്ടാറുള്ളത്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന് ദുല്‍ഖറും ചേര്‍ന്നൊരു സിനിമ എന്നത് മലയാള സിനിമാ ആരാധകരുടെ എക്കാലത്തെയും സ്വപ്നമാണ്.മമ്മൂട്ടിയും ആയുള്ള സിനിമ ഇനി എപ്പോഴാണ് എന്ന് ആരാധകർ തരത്തിനോട് എപ്പോഴും ചോദിക്കാറുണ്ട്.ഇപ്പോഴിതാ ദുല്‍ഖറും അതേപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്.
വാപ്പച്ചിയോടൊപ്പമുള്ള ഒരു ചിത്രമെന്നത് നടക്കാത്ത സ്വപ്നമൊന്നുമല്ല. ഒന്നിച്ചുള്ള സിനിമ എന്റെയും ആഗ്രഹമാണ്. എന്നാല്‍ അക്കാര്യത്തിലെ അവസാന തീരുമാനം വാപ്പച്ചിയുടേതായിരിക്കും. ഞാന്‍ ഒരു വയസനായി കൊണ്ടിരിക്കുകയാണ്. താടി കറുപ്പിക്കാന്‍ മസ്കാര പുരട്ടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുപ്പായി ഇരിക്കും. പക്ഷെ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആള് എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ല. ഇങ്ങനെ പോകുകയാണെങ്കില്‍ കുറച്ച് നാള് കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കുന്നതും കാണാം. തനിക്കറിയാവുന്ന എല്ലാവരേക്കാളും ചെറുപ്പക്കാരനാണ് വാപ്പച്ചി. കാരണം അദ്ദേഹത്തിന്റെ താല്പര്യങ്ങളും ചിന്തകളുമൊക്കെ ചെറുപ്പമാണ്. പുതിയ ടെക്നോളജികളും മോഡേണ്‍ ഉപകരണങ്ങളുമെല്ലാം ആണ് വാപ്പച്ചിയുടെ താല്പര്യം. എനിക്കാണെങ്കില്‍ വിന്റേജ് ഐറ്റംസിനോട് താല്പര്യം, സൂപ്പർസ്റ്റാർ ദുൽഖർ പറയുന്നു.