തമിഴകത്തിന്റെ സൂപ്പർ താരം തല അജിത്തിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തുനിവ്.
ചിത്രത്തിന്റെ ടൈറ്റിലും ഫാസ്റ്റ് ലുക്കും ഇന്ന് പുറത്തു വിട്ടു.ടൈറ്റിലിനൊപ്പം തന്നെ ഗംഭീര ലുക്കിൽ, കയ്യിലൊരു തോക്കും പിടിച്ചിരിക്കുന്ന തല അജിത്തിന്റെ സ്റ്റൈലിഷ് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിക്കുന്ന ചിത്രമാണ് തുനിവ്.അജിത്തിന്റെ അറുപത്തിയൊന്നാം ചിത്രം കൂടിയാണിത്.
സിനിമയുടെ അവസാനഘട്ട ചിത്രീകരണം വെള്ളിയാഴ്ച ബാങ്കോക്കില്‍ ആരംഭിക്കുന്നതാണ് . തുനിവ് ഒക്ടോബറില്‍ പൂര്‍ത്തിയാകും. ചിത്രത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ലുക്ക് പോസ്റ്ററുകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങിയേക്കും.മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോണ്‍ കോക്കന്, തെലുങ്ക് നടന് അജയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘വലിമൈ’യ്ക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.
ഇതൊരു ഹെയ്സ്റ്റ് ത്രില്ലർ ആയാണ് ഒരുക്കുന്നതെന്ന് വാർത്തകൾ വന്നിരുന്നു.
ഒരു ഗംഭീര മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന ഫീലും ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നമ്മുക്ക് തരുന്നുണ്ട്. ചിത്രത്തിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരെ ഹരം കൊള്ളിച്ചിരിക്കുകയാണ്.