നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്പ്പങ്ങളില് നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതം മുന്നോട്ട് തുടരുകയാണ്. സ്ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം.വില്ലനായി സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച ലാലേട്ടൻ പിന്നീടങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാള ചലച്ചിത്ര ലോകത്തെയും ഇന്ത്യൻ സിനിമയുടെയും മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു.വിവിധ ഭാഷകളിലായി അനേകം മികച്ച കഥാപാത്രങ്ങൾ ആണ് മോഹൻലാൽ സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുള്ളത്. പ്രേക്ഷകരെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങൾ മോഹൻലാൽ സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് കോട്ടക്കല്‍ ടൗണ്‍ യൂണിറ്റ് എന്ന ഗ്രൂപ്പില്‍ വന്ന കുറിപ്പാണ് വൈറലാവുന്നത്. മോഹന്‍ലാലിന്റെ തുടക്കകാലം മുതലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.ഇദ്ദേഹം എന്ത് ചെയ്താലും അത് വാര്‍ത്ത ആവുന്നു മോഹന്‍ലാല്‍ എന്ന വ്യകതി യുടെ പേര് കേള്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല. ഹേറ്റേസിന്റെ ഈ കരച്ചില് കാണാന്‍ തന്നെ ആണോ ഇദ്ദേഹം ഇങ്ങനെ ഒകെ ചെയ്യുന്നേ എന്ന് തോന്നാറുണ്ട് പലപ്പോഴും. എന്നും മോഹന്‍ലാല്‍ കുടുംബ പ്രേഷകര്‍ക് ഒരു അയലത്തെ പയ്യന് അല്ലേല്‍ അടുത്ത ബന്ധു വിനെ പോലെ ആണ് പ്രേഷകന്റെ സ്വീകരണ മുറിയില്‍ അദ്ദേഹം ഒന്നുകില്‍ ഒരു പരസ്യത്തിലൂടെ അല്ലേല്‍ ഒരു റിയാലിറ്റി ഷോയിലൂടെ അല്ലേല്‍ പഴയ ഒരു സിനിമയിലൂടെ എന്നും വന്നു പോകുന്നു അദ്ദേഹത്തെ അത് കൊണ്ട് തന്നെ പ്രേഷകര്‍ എന്നും ഓര്‍ക്കുന്നു.
മോഹൻലാൽ തന്റെ യൂത്ത് ടൈമിലും, 50 വയസിനു ശേഷവും ഒരു അത്ഭുദം തന്നെയാണ്. ഇദ്ദേഹമൊക്കെ യങ് ചോക്ലേറ്റ് ബോയ് സമയത്തു ചെയ്ത ചമ്മലോ നാണമോ അനുരാഗമോ വില്ലത്തരമോ വിരഹമോ ഒക്കെ ഇക്കാലത്തെ പ്രിഥ്വിയോ ഫഹദോ ഇന്ദ്രജിതോ എന്തിനു മറ്റു യൂത്തന്മാര് പോലും അവരുടെ ഈ ഗോള്‍ഡന്‍ ടൈമില്‍ പോലും ആ ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ ആണ് അതിന്റെ ആഴം മനസ്സിലാവുക. അറബിയും ഒട്ടകത്തിലെ മാധവന് നായരുടെ അവസാന ഭാഗത്തിലെ രംഗം മാത്രം മതി, 50 കടന്ന ഈ പ്രായത്തില്‍ പോലും ഇങ്ങേര്‍ക്ക് ചമ്മലോക്കെ നിഷ്പ്രയാസം സാധിച്ചെടുക്കും എന്നു മനസിലാക്കാന്‍.അദ്ദേഹം കപില്‍ ദേവിനെ പോലെ ആണ്. ഒരു പെര്‍ഫെക്ട് ഓള്‍റൗണ്ടര്‍. അതാണ് സത്യം. ഇത് വരെ ചവിട്ടി നില്ക്കുന്ന ഇടത്തില്‍ ഒരു പകരക്കാരനെ കണ്ടെത്തിയിട്ടില്ലാത്ത ഒരു പ്രതിഭാസമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.