ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗംഭീര തിരിച്ചുവരവാണ് നടന് സുരേഷ് ഗോപി നടത്തിയത്. ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച പാപ്പന് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സുരേഷ് ഗോപി നായകനാവുന്ന മറ്റൊരു ചിത്രമാണ് ഒറ്റക്കൊമ്പന്. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമായ ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ത്രത്തിൻറെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ ആണ് നിർവഹിക്കുന്നത്.ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും മോഷന്‍ ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വേറിട്ടൊരു ഗെറ്റപ്പിലാണ് മാസ് ചിത്രത്തില്‍ സുരേഷ് ഗോപി എത്തുന്നത്.വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പൻ.മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഒറ്റക്കൊമ്പന്’ എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് നായികയായി എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോട്ടുകൾ.അനുഷ്കയുടെ ആദ്യമലയാള സിനിമകൂടിയാണ് ഒറ്റക്കൊമ്പന്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്.നിലവില്‍ വിദേശത്തേവിടോ ഷൂട്ട് തുടങ്ങിയെന്നും അതല്ല ഉടന്‍ തുടങ്ങുമെന്നുമെന്നുമെല്ലാമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ചിത്രത്തിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പൻ. പൃഥ്വിരാജ് – ഷാജി കൈലാസ് – ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം.സുരേഷ് ഗോപിയുടെ മറ്റൊരു മാസ് എന്റെര്‍റ്റൈനെര്‍ ചിത്രമായിരിക്കും ഒറ്റകൊമ്പൻ എന്നതിൽ ഒരു സംശയവും ഇല്ല.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രംകൂടിയാണ് ഇത്.