മലയാള സിനിമയുടെ കാവ്യശ്രീയായി അറിയപ്പെട്ടിരുന്ന നടി കാവ്യ മാധവന്റെ ജന്മദിനമാണിന്ന്. 1984 ല്‍ ജനിച്ച കാവ്യ തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുകയാണ്.ബാലതാരമായെത്തി നായികയായി എക്കാലത്തെയും മികച്ച നടിയായി താരം. വിവാഹശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരേറെയാണ്. ഇന്ന് താരത്തിന്റെ ജീവിതത്തില്‍ പ്രത്യേകത നിറഞ്ഞ ദിവസമാണ്. ഇന്നായിരുന്നു കാവ്യയുടെ പിറന്നാള്‍ ദിനം. മുപ്പത്തിയെട്ടിലെത്തി നില്ക്കുന്ന കാവ്യയ്ക്ക് നിരവധി സുഹൃത്തുക്കളാണ് ആശംസകള്‍ നേര്‍ന്നത്. അതേസമയം കൂട്ടത്തില്‍ സെലിബ്രിറ്റികളൊന്നുമില്ലെന്നതാണ് ശ്രദ്ധേയം.ആരാധകര്‍ പോലും ആഘോഷമാക്കി മാറ്റാറുള്ള കാവ്യയുടെ പിറന്നാള്‍ ദിനം അധികമാരും അറിയാതെ പോയി എന്നുള്ളതാണ് ഇന്നത്തെ പ്രത്യേകത.കാവ്യയുടെ പേരില്‍ തുടങ്ങിയ ഫാന്‍സ് പേജുകളിലെല്ലാം ആശംസാപ്രവാഹമാണ്. എന്നാല്‍ മീനാക്ഷി അടക്കമുള്ളവരുടെ പോസ്റ്റ് ഒന്നും കാണാത്തത് എന്താണെന്നുള്ള ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന് വരുന്നത്. കഴിഞ്ഞവര്‍ഷം മീനാക്ഷിയും കാവ്യ മാധവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ആ ഫോട്ടോയും വൈറലായിരുന്നു. എന്നാല്‍ ഇത്തവണ മീനാക്ഷിയുടെ പിറന്നാള്‍ ആശംസ ഇല്ലായിരുന്നു.
കാവ്യയ്ക്ക് ആശംസയുമായി വന്നത് നടന് ഉണ്ണി മുകുന്ദന് മാത്രമാണെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. ഇതോടെ പലതരം ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.സിനിമാ താരങ്ങളുടെ ജന്മദിനം സാധാരണ എല്ലാവരും ആഘോഷമാക്കി മാറ്റാറുള്ളതാണ്. എന്നാല്‍ ഇത്തവണ കാവ്യ മാധവന്റെ സുഹൃത്തുക്കള്‍ പോലും കാര്യമായ പോസ്റ്റുകളുമായി വന്നില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. നടന് ഉണ്ണി മുകുന്ദനാണ് കാവ്യയ്ക്ക് ആശംസയുമായി ആദ്യമെത്തിയത്.അതും കാവ്യയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഹാപ്പി ബേര്‍ത്ത് ഡേ പറഞ്ഞ് കാവ്യയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജ് ടാഗ് ചെയ്തിരിക്കുകയായിരുന്നു.
എന്നാല്‍ ദിലീപോ മകള്‍ മീനാക്ഷിയെ പോസ്റ്റുകളൊന്നും ഇടാത്തത് എന്താണെന്ന ചോദ്യം ഉയരുകയാണ്.
അതേ സമയം മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയും നടിയുമായ നമിത പ്രമോദിന്റെയും ജന്മദിനമാണിന്ന്. നമിതയ്ക്ക് ആശംസയുമായി മീനാക്ഷി എത്തിയത് കണ്ടതോടെയാണ് കാവ്യയെ മറന്ന് പോയോ എന്ന ചോദ്യം ഉയരുന്നത്. നമിതയോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് മീനാക്ഷി ആശംസ അറിയിച്ചത്.ഒരേ ദിവസം തന്നെ രണ്ട് പേരുടെ ജന്മദിനം വന്നപ്പോള്‍ അത് മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നും ചിലര്‍ പറയുന്നു.
2009ല്‍ നിശാല്‍ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. 2011ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. പിന്നീട് 2016ല്‍ ജനപ്രിയ നായകന് ദിലീപുമായി വിവാഹിതയായി. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു മകളുണ്ട്. മകളുടെ പേര് മഹാലക്ഷ്മി എന്നാണ്. ദിലീപ്-മഞ്ജുവിന്റെയും മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്.