മലയാളിയുടെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയ്ക്ക് അഭിനയത്തിന് പുറമെ ടെക്നോളജി യോടുള്ള താല്പര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ്.കാറുകളുടെയും ഫോണുകളുടെയും വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഐ ഫോൺ ശേഖരണത്തിലേക്ക് പുതിയ ഒരു അതിഥി കൂടി. അതേ ആപ്പിള്‍ ഐ ഫോണ്‍ സീരീസില്‍ വിപണിയില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഫോണ്‍ ആയ ഐ ഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.ഏകദേശം 1,39,900 ഇന്ത്യൻ രൂപവരും ഇതിന്.
2 വര്‍ഷം മുമ്പ് ആപ്പിള്‍ ഐ ഫോണ്‍ 12 പ്രോ മാക്‌സ് വിപണിയിലെത്തിയപ്പോഴും മമ്മൂട്ടിയായിരുന്നു ആദ്യം സ്വന്തമാക്കിയിരുന്നത്.കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐ ഫോണുകളിൽ ഒന്നായ ഐഫോണ്‍ 14 പ്രോ മാക്‌സ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.ഐഫോണ്‍ 14, 128 ജിബി പതിപ്പിന് 79900 രൂപയും ഐഫോണ്‍ 14 പ്രോ ഫോണിന് 129900 രൂപയും ഐഫോണ്‍ 14 പ്രോ മാക്‌സിന് 139900 രൂപയുമാണ് വില തുടങ്ങുന്നത്.

അതേസമയം, മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്.വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ആയിരിക്കും ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് ഇതുവരെ പുറത്തു വന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും മറ്റും കണ്ട് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് എന്ന് മനസ്സിലാകുന്ന രീതിയിൽ ഉള്ള പോസ്റ്റർ ആയിരുന്നു പുറത്തു വന്നിരുന്നത്.

റോഷാക്കില്‍ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ സംരംഭം ആണ് ഈ ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഒരുപാട് കഥകൾ അദ്ദേഹത്തോട് പറഞ്ഞു, പക്ഷെ ഒന്നും നടന്നില്ല

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ്…

നടിപ്പിൻ നായകൻ സൂര്യയുടെ ബലത്തിൽ കേരളത്തിൽ ആദ്യ ദിനം വമ്പൻ കളക്ഷൻ നേടി വിക്രം

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് ലോകമെമ്പാടുമുള്ള…

2021ലെ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട് മേപ്പടിയാൻ

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു 2022 ജനുവരി…

തല്ലുമാല : ടോവിനോയും കല്യാണിയും ഒന്നിക്കുന്നു

ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനം പ്രധാന വേഷങ്ങളില്‍ എത്തുന്നു ഏറ്റവും പുതിയ ആക്ഷൻ കോമഡി ചിത്രമാണ്…