ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ് വർക്കി ചെയ്യുന്ന പോസ്റ്റുകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.സന്തോഷ് വർക്കിയുടെ അതുപോലൊരു ലോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നടി നിഖില വിമലിനെ വിവാഹം കഴിക്കാൻ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തനിക്ക് വിവാഹത്തിന് താൽപര്യമില്ല എന്ന് നിഖില പറഞ്ഞു എന്നും സന്തോഷ് വർക്കി പറയുന്ന പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ് .ഒരിക്കൽ ഞാൻ അവരുടെ അമ്മയോട് ചോദിച്ചതാണ് .മകൾക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്നാണ് പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ് അതുകൊണ്ട് ഇപ്പോഴേ കല്യാണം കഴിക്കാൻ താൽപര്യമില്ല എന്നാണ് അവർ പറഞ്ഞത്. നല്ല ബോൾഡായ ലേഡി ആണ് .നല്ല കുട്ടിയാണ് .സുന്ദരി ആണ് .എന്നെ കഴിഞ്ഞ ദിവസം മൈൻഡ് ചെയ്യാതിരുന്നത് അല്ല അവർ ഫോണിൽ ആയിരുന്നു .അവർ എന്നെ കണ്ടില്ല അതുകൊണ്ടാണ് മിണ്ടാതെ പോയത് .നിഖില വിമൽ കണ്ണൂരുകാരിയാണ് .കമ്യൂണിസ്റ്റുകാരിയാണ് .ഞാനും കമ്യൂണിസ്റ്റുകാരനാണ്.
ഒരിക്കൽ ഞാൻ ഫോണിലൂടെ വിളിച്ചപ്പോൾ ആറാട്ട് അണ്ണൻ ആണെന്ന് പറഞ്ഞപ്പോൾ അവർക്ക് അറിയില്ല എന്ന് പറഞ്ഞു .യൂട്യൂബ് ഉപയോഗിക്കാറില്ല എന്നും അവർ പറഞ്ഞു .നല്ല ബുദ്ധിയുള്ള കുട്ടിയാണ്. പുള്ളിക്കാരി തന്നെ പറയുന്നുണ്ടായിരുന്നു താൻ അത്ര പാവം ഒന്നുമല്ല എന്ന്.കല്യാണ കാര്യം ചോദിക്കുമ്പോൾ ഇപ്പോൾ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല ,തോന്നുന്നില്ല എന്നാണ് പറയുന്നത് .കൂടാതെ പ്രണയിക്കാൻ തോന്നുന്നില്ല എന്നാണ് അവർ പറഞ്ഞത്.ഞാൻ അവരെ നിർബന്ധിക്കുന്നില്ല. എനിക്ക് ഇപ്പൾ ത്തന്നെ ഒരു അനുഭവം ഉണ്ട് .എനിക്ക് അവരെ ഇഷ്ടമാണ് .നല്ല ഭംഗിയുണ്ട്. നല്ല കുട്ടിയാണ് .നല്ല മിടുക്കിയാണ് .ഞാൻ എൻറെ ഇഷ്ടം പറഞ്ഞപ്പോൾ അത് അവരുടെ ചോയിസ് ആണ് കല്യാണം കഴിക്കാണോ വേണ്ടയോ എന്നത് . അവർക്ക് ഇപ്പോൾ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്നാണ് അവർ പറയുന്നത് .എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ. എന്നും കൂട്ടിച്ചേർത്തു.
താരം ഇതിനു മുൻപ് സിനിമ നടി നിത്യ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും കഴിഞ്ഞ 6 വർഷമായി ഞാൻ അവരുടെ പുറകെ നടക്കുകയാണെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. തന്റെ ആഗ്രഹം നിത്യ മേനോനോടും വീട്ടുകാരോടും അറിയിച്ചെങ്കിലും അവർ ബന്ധത്തിന് അനുകൂലിച്ചില്ല. ഒരു സഹോദരനായോ സുഹൃത്തായോ കാണണം എന്ന് പറഞ്ഞിട്ട് പോലും അവർ വഴങ്ങിയില്ല എന്ന് സന്തോഷ് വർക്കി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.