മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട തരാം ആണ് ദുൽഖുർ.മലയാളത്തിൽ മാത്രം അല്ല മറ്റു ഭാഷകളിലും വളരെ അതികം ശ്രെധ നേടിയ ഒരു നടൻ തന്നെയാണ്.
മലയാളത്തിൽ നിന്നും ഇത്രയധികം പ്രേക്ഷകപ്രീതി നേടിയ മറ്റൊരു നടൻ ഇല്ലെന്നുതന്നെ പറയാം.എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലായ കൊണ്ടിരിക്കുന്നത്.തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചവരുടെ സോഷ്യല്‍ മീഡിയ ഐഡികള്‍ തനിക്ക് ഓര്‍മ്മയുണ്ടെന്നും, വിമര്‍ശിച്ച് കൊണ്ട് ഇട്ട പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിട്ടുണ്ടെന്നും നടന് ദുല്‍ഖര്‍ സല്മാന് ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
ദുല്‍ഖര്‍ പറഞ്ഞതിന്റെ പൂർണ്ണരൂപം :
‘നിങ്ങള്‍ എന്റെ ഫോണ്‍ പരിശോധിക്കുകയാണങ്കെില്, എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകളുടെ സ്ക്രീന്‍ഷോട്ട് കാണാന്‍ സാധിക്കും. ട്വിറ്ററിലും, ഇന്‍സ്റ്റാഗ്രാമിലും യൂ ട്യൂബിലും വന്ന കമന്റുകളെല്ലാം ഞാന്‍ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഞാന്‍ അത് എടുത്ത് നോക്കും. എന്നെ ആക്രമിച്ച എല്ലാ ഐഡികളും എനിക്ക് ഓര്‍മ്മയുണ്ട്’
ദുല്‍ഖര്‍ നായകനായി എത്തിയ തെലുഗ് ചിത്രം സീതാരാമം തിയ്യേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിയിരുന്നു. ആര് ബല്‍ക്കിയുടെ സംവിധാനത്തില്‍ പുറത്തു വരാനിരിക്കുന്ന ‘ചുപ്; റിവന്‍ജ് ഓഫ് ആന്‍ ആര്‍ട്ടിസ്റ്റാണ് ഇനി റിലീസാകാനുള്ള ദുല്‍ഖര്‍ ചിത്രം. ദുല്‍ഖര്‍ സല്‍മാനൊപ്പം, സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്
കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന ഇതിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. സെപ്റ്റംബര്‍ 23 -നാണ് ചിത്രം റിലീസാകുന്നത്.താരത്തിന്റെ ഈ പ്രതികരണം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.