പ്രശസ്ത ചലച്ചിത്രസംവിധായകനും നിര്‍മ്മാതാവുമാണ് ഗൗതം വാസുദേവ് മേനോന്.2001 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. ഒട്ടേറെ ക്ലാസിക് സൂപ്പർ ഹിറ്റുകൾ നമ്മുടെ മുന്നിലെത്തിച്ച അദ്ദേഹം തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെയും കരിയറിലെ നിർണ്ണായക ചിത്രങ്ങളാണ് ഒരുക്കിയത്.2003ല്‍ കാക്ക കാക്ക എന്ന ചിത്രം സംവിധാനം ചെയ്തു.2008ല്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്.ഈ രണ്ടു സിനിമകളും സൂര്യയുടെ കരിയറിലെ നിർണ്ണായക ചിത്രങ്ങളാണ്.നെറ്റ്ഫ്ലിക്സ് അന്തോളജി സീരിസായ നവരസയിലെ ഗിറ്റാർ കമ്പി മേലെ നിൻഡ്രു എന്ന ഭാഗവും സൂര്യയെ നായകനാക്കിയാണ് ഒരുക്കിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങൾക്ക് മുമ്പിൽ നൽകി അഭിമുഖത്തിൽ ഗൗതം പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടുന്നത്.
പരിപാടിയിൽ പ്രേക്ഷകരുമായി സംവദിക്കവേ, ഒരാരാധിക അദ്ദേഹത്തോട് ചോദിച്ചത് വാരണം ആയിരം 2 വരുമോ എന്നാണ്. ഈ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു വാരണം ആയിരം 2 ഉണ്ടാവില്ലെന്നും, എന്നാൽ സൂര്യക്കൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് താനെന്നുമാണ്. ആ ചിത്രം കാക്ക കാക്ക 2 ആവാനുള്ള സ്കോപ്പും അദ്ദേഹം വെളിപ്പെടുത്തി. സൂര്യ-ജ്യോതിക ടീം ഒരുമിച്ചെത്തിയ ഈ ചിത്രത്തിൽ പോലീസ് ഓഫീസറായാണ് സൂര്യ അഭിനയിച്ചത്
അത്കൊണ്ട് തന്നെയാവാം ആ കഥാപാത്രത്തെ തിരിച്ചു കൊണ്ട് വരാൻ അദ്ദേഹം ആഗ്രഹിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന ചിത്രമായിരിക്കുമിത് എന്നതിൽ ഒരു സംശയവുമില്ല.
കാക്ക കാക്ക 2 കൂടാതെ കമൽ ഹാസൻ നായകനായ തന്റെ പോലീസ് ചിത്രം വേട്ടയാട് വിളയാട് 2 ചെയ്യാനുമുള്ള ഒരുക്കത്തിലാണ് ഗൗതം മേനോൻ. അതിന്റെ തിരക്കഥ രചന പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
2008ല്‍ സംവിധാനം ചെയ്ത വാരണം ആയിരം എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്. വിജയ് അവാര്‍ഡ്, മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം എന്നിവ ചിത്രത്തിനു ലഭിച്ചു. തമിഴ്, തെലുഗു എന്നിവയ്ക്കു പുറമെ ഏക് ദിവാന താ എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. നീ താനെ എന്‍ പൊന്‍വസന്തം, തങ്ക മീന്കള്, നാനും റൗഡിതാന്‍ തുടങ്ങി എട്ടോളം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.ഒരു നടനെന്ന നിലയിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഗൗതം വാസുദേവ് മേനോൻ.