മലയാള സിനിമയിലെ പ്രശസ്ത സംവിധായകന് ഒരാളാണ് വിനയൻ.
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ആണ് ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. സിജു വിൽസൺ നായകനായി വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രം ബോക്സ് ഓഫീസിൽ വൻവിജയം കരസ്ഥമാക്കി ഇരിക്കുകയാണ്.ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തന്റെ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സന് ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഗോകുലം മൂവിസിന്റെ ബാനറില് ഗോകുലം ഗോപാലന് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോഴിതാ, പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് വിനയൻ.ഈ ചിത്രത്തിന് വേണ്ടി താൻ ആദ്യം സമീപിച്ചത് മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരനെ ആയിരുന്നു എന്നും കഥ പറഞ്ഞപ്പോൾ പൃഥ്വി തന്നോട് പറഞ്ഞത് തിരക്കാണെന്നാണെന്നും, എന്നാൽ അതേ സമയം തന്നെ വാരിയംകുന്നൻ എന്ന ചിത്രം ചെയ്യാൻ പോകുന്നു എന്ന വിവരം പൃഥ്വിരാജ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചെന്നും വിനയൻ പറഞ്ഞു.
തനിക്ക് വേണ്ടി സമയം തരാൻ താല്പര്യം ഇല്ലാത്ത ഒരാൾക്ക് വേണ്ടി കാത്തിരുന്ന് തന്റെ ആവേശം കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു എന്നും, അത് കൊണ്ടാണ് പൃഥ്വിരാജ് വേണ്ടായെന്നു വെച്ചുകൊണ്ട് പിന്നെ സിജു വിൽസണിലേക്കെത്തിയതെന്നും വിനയൻ പറഞ്ഞു.
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ ഈ ചിത്രവുമായി സമീപിക്കാതെയിരുന്നത് ഇതിലെ കഥാപാത്രത്തിന്റെ പ്രായം കാരണമാണെന്നും വിനയൻ കൂട്ടിച്ചേർത്തു.
കയാദു ലോഹർ ആണ്.നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, .രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു,വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.