ദളപതി വിജയ് നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആണ് വാരിസ്. ഒരേ സമയം തമിഴിലും തെലുങ്കിലും ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ആയ വംഷി പൈടിപള്ളി ആണ്. ദിൽ രാജുവും ഷിരീഷും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് തമൻ എസ് ആണ്. കാർത്തിക് പളനി ഛായഗ്രഹണവും കെ എൽ പ്രവീൺ എഡിറ്റിംഗും നിർവഹിക്കുന്നു. നാഷണൽ ക്രഷ് രശ്മിക മന്ദാന ആണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റേത് ആയി ഇതുവരെ മൂന്ന് പോസ്റ്ററുകൾ മാത്രം ആണ് ഇറങ്ങിയിട്ട് ഉള്ളത്. ഈ അടുത്ത് കാലത്ത് ദളപതി വിജയ് അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പ് കുറഞ്ഞ ചിത്രവും കൂടി ആണ് വാരിസ്. എന്നിരുന്നാൽ തന്നെയും റെക്കോർഡ് പ്രീ ബിസിനസ് ആണ് വാരിസ് സ്വന്തമാക്കിയിരിക്കുന്നത്. റിലീസിന് മാസങ്ങൾ ഇനിയും കിടക്കെ തിയേറ്റർ റൈറ്റ്സ് കൂട്ടാതെ നൂറ്റി ഇരുപത് കോടി രൂപയോളം ആണ് വാരിസ് നേടിയിരിക്കുന്നത്. തിയേറ്റർ റൈറ്റ്സ് മാത്രം നൂറ്റി ഇരുപത്തി അഞ്ച് കോടിക്ക് മീതെ പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം ഏകദേശം അൻപത് കോടി രൂപക്ക് സൺ പിക്ചർസ് സ്വന്തമാക്കിയപ്പോൾ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയത് അറുപത് കോടി രൂപക്ക് ആണെന്ന് ആണ് വിവരം. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ടീ സീരിസ് മേടിച്ചത് പത്ത് കോടി രൂപക്ക് ആണ്. ഹിന്ദി സാറ്റ്ലൈറ്റ് അവകാശം ഇനിയും കൊടുത്തിട്ടില്ല. എങ്ങനെ വന്നാലും തിയേറ്റർ റൈറ്റ്സ്, സാറ്റ്ലൈറ്റ്, ഓഡിയോ, ഡിജിറ്റൽ എന്നിങ്ങനെ എല്ലാം കൂടി ചേർത്ത് പ്രീ ബിസിനസ് തന്നെ ഇരുന്നൂറ്റി അൻപത് കോടിക്ക് അടുത്ത് വരുമെന്ന് തീർച്ചയാണ്. 2023 ആദ്യം പൊങ്കൽ റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും.