തമിഴകത്തിന്റെ സ്വന്തം നടിപ്പിൻ നായകൻ സൂര്യയെ നായകൻ ആക്കി സൂപ്പർഹിറ്റ് സംവിധായകൻ ശിവ ഒരുക്കുന്ന ചിത്രം ആണ് സൂര്യ 42. പത്തിലേറെ ഭാഷകളിൽ പാൻ വേൾഡ് റിലീസ് ആയി ആണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ബോളിവുഡ് സുന്ദരി ദിഷ പട്ടാണിയാണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് ഗംഭീര സ്വീകരണം ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.
നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് സൂര്യ 42. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും ചിത്രത്തെ പറ്റി വലിയ കോൺഫിഡൻസിൽ ആണ്. മോഷൻ പോസ്റ്റർ മോശം ആകരുത് എന്ന് ശിവക്ക് നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ് പുലർച്ചെ രണ്ട് മണി വരെ ശിവയും ഡിഎസ്പിയും അതിനായി വർക്ക് ചെയ്തു. ഈ ഒരു പ്രൊജക്റ്റിൽ എല്ലാ കാര്യവും പെർഫെക്ട് ആയിരിക്കണം എന്ന് ശിവക്ക് നിർബന്ധം ഉണ്ട്. ഈ സിനിമ എങ്ങനെ ഇരിക്കും എന്ന് നിങ്ങൾ കാണാൻ പോകുന്നതേ ഒള്ളു എന്നാണ് ധനാജ്ഞയൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത്.
ത്രീഡിയിൽ ആണ് ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ട കാര്യം ആണ്. ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന ദൃശ്യ വിസ്മയം ആയിരിക്കും ചിത്രം എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു പീരിയഡ് ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രത്തിൽ സൂര്യ ഒരു യോദ്ധാവായി ആണ് എത്തുക എന്നാണ് വിവരങ്ങൾ. വണങ്കാൻ എന്ന ബാല ചിത്രം ആണ് സൂര്യ നായകൻ ആയി അഭിനയിച്ച് ഇനി പുറത്ത് വരാൻ ഉള്ളത്. വെട്രിമാരൻ ചിത്രം വാടിവാസൽ, ലോകേഷ് കനകരാജിന്റെ വിക്രം സിനിമയുടെ അടുത്ത ഭാഗം എന്നീ ചിത്രങ്ങൾ ആണ് സൂര്യയുടേത് ആയി ഇനി ചിത്രീകരണം ഉടൻ തുടങ്ങാൻ പോകുന്ന ചിത്രങ്ങൾ.