സിജു വിൽസണിനെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിന്റെ വലിയ വിജയത്തോടെ മലയാള സിനിമയിലും സ്നിമ പ്രേക്ഷകർക്കിടയിലും ശക്തമായ സാന്നിധ്യമായി മാറാൻ സിജു വിൽസണ്‍ കഴിഞ്ഞു.ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തന്റെ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോഴിതാ കുട്ടിക്കാലത്തെ തന്റെ ജീവിതത്തെ കുറിച്ചും ജീവിത സാഹചര്യത്തെ കുറിച്ചും സിനിമ ലോകത്തേക്ക് എത്തിപ്പെടാനുള്ള തന്റെ പരിശ്രമത്തെ കുറിച്ചും ഒക്കെ സംസാരിക്കുന്ന സിജു വിൽസൺന്റെ ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്. തന്റെ അച്ഛൻ ചുമട്ടുതൊഴിലാളി യും അമ്മ ഹൗസ് വൈഫ് ആയിരുന്നു എന്നും ചെറിയൊരു പച്ചക്കറി കട ഉണ്ടായിരുന്നു എന്നും ആ വരുമാനംകൊണ്ടാണ് ജീവിതം മുന്നോട്ടു പോയിരുന്നത് എന്നും സിജു പറഞ്ഞു.ആയതുകൊണ്ട് തന്നെ എന്നെയും സഹോദരിയെയും പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം.തന്റെ വീട്ടിൽ ഒരു ടി വി പോലും ഉണ്ടായിരുന്നില്ല എന്നും അയൽവക്കത്തെ വീട്ടിൽ പോയി ആയിരുന്നു ടി വി കണ്ടിരുന്നത് എന്നും എപ്പോഴും ടി വി കാണാൻ ചെന്നിരുന്നത് കൊണ്ട് അവർ എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടിട്ടുണ്ട് എന്നും സിജു പറഞ്ഞു.
അൽഫോൺസ് പുത്രൻ എന്റെ ഫ്രണ്ട് ആണ്. അങ്ങനെ ആണ് ഞാൻ സിനിമയിലേക്ക് വരുന്നതെന്നും സിജു കൂട്ടിച്ചേർത്തു.നേരം’, ‘പ്രേമം’ എന്നീ ചിത്രങ്ങളില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ‘ഐസ്ഡ് ടീ’, ‘കട്ടന്‍ കാപ്പി’ എന്നീ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോക്സ്, തേര്‍ഡ് വേള്‍ഡ് ബോയ്സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന്, ഞണ്ടുകളുടെ നാട്ടില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.