പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ ഉള്ള ഒരു വിഷയമാണ് നടിമാരുടെ ശമ്പളം.ഈ അടുത്ത് ഇതെ കുറിച്ചുള്ള വലിയൊരു ചര്‍ച്ച തന്നെ നടന്നിരുന്നു. നടി അപര്‍ണ ബാലമുരളിയും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.പലപ്പോഴും സിനിമ ലോകത്ത് തന്നെ ചർച്ചയാകുന്ന വിഷയം തന്നെയാണിത്. എന്നാൽ ഇപ്പോളിത നടി നിഖില ഇതിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഞാനും നയന്‍താരയും ഒരുമിച്ച് ഒരു സിനിമ ചെയ്താല്‍ പ്രതിഫലം കൂടുതല്‍ നയന്‍താരയ്ക്ക് ആയിരിക്കും. കാരണം അവരെ വെച്ചിട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും ചിലപ്പോള്‍ ഹിന്ദിയില്‍ വരേയും ആ സിനിമയുടെ ബിസിനസ് നടക്കും. ആ ഒരു മാര്‍ക്കറ്റാണ് അവരുടെ ശമ്പളം. സിനിമയിലെ നടീ നടന്മാരുടെ ശമ്പളത്തില്‍ ഈക്വാളിറ്റി വരണമെന്ന് പലരും പറയുന്നതിന്റെ കോണ്‍സപ്റ്റ് എനിക്ക് മനസിലാവുന്നില്ല.’ഞാനും ആസിഫ്ക്കയും ഒരുമിച്ച് സിനിമ ചെയ്യുമ്പോള്‍ ആ സിനിമയുടെ പ്രമോഷന് ആസിഫ് അലിയെ വെച്ചാണ് നടക്കുന്നത്.’ ‘അതുകൊണ്ട് തന്നെ ആസിഫ് അലിയുടെ ശമ്പളം എനിക്കും വേണമെന്ന് ഞാന്‍ പറയാറില്ല. ഇക്വല് ശമ്പളമെന്നതിനപ്പുറം ഡീസന്റ് പേ നടി മാര്‍ക്ക് വേണമെന്നതിനോട് യോജിക്കുന്നുണ്ട്. താരം പറഞ്ഞു.
ആസിഫ് അലിയെയും , നിഖില വിമലിനെയും കേന്ദ്ര കഥാപാത്രമാക്കി സിബി മലയിൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ കൊത്ത് മൂവിയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.ഹേമന്ത് കുമാർ ആണ് രചനയിൽ നിർവഹിച്ചിരിക്കുന്നത്.ചിത്രത്തിൽ റോഷൻ മാത്യു, സുദേവ് നായർ, സുരേഷ് കൃഷ്ണ, വിജിലേഷ് കാരയാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ നിർമ്മാതാവ് രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.