ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു സൂപ്പർസ്റ്റാർ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. ദളപതി വിജയിയുടെ ഫോട്ടോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. ദളപതി വിജയിയെ പറ്റി വരുന്ന എല്ലാ വാർത്തകൾക്കും വലിയ സ്വീകരണം ആണ് ജനങ്ങളിൽ നിന്ന് ഉണ്ടാവുന്നത്. ഇപ്പോൾ ദളപതി വിജയിയുടെ ഏറ്റവും പുതിയ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ദളപതി വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ വാരിസു എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ ആണ് വൈറൽ ആയി മാറിയത്.

നാഷണൽ ക്രഷ് രശ്മിക മന്ദാനക്കൊപ്പം സെൽഫിക്ക് പോസ് ചെയ്ത് നിൽക്കുന്ന ദളപതി വിജയ് ആണ് ചിത്രത്തിൽ ഉള്ളത്. രശ്മിക മന്ദാന തന്നെ ആണ് ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി ആരാധകരുമായി പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു. ഈ പ്രായത്തിലും എന്ത് സുന്ദരൻ ആണ് ഞങ്ങളുടെ ദളപതി, ആരാണീ ചുള്ളൻ, എന്തൊരു ഐശ്വര്യം ആണ് ദളപതി വിജയിയെ ഇങ്ങനെ കാണാൻ എന്നിങ്ങനെയാണ് ദളപതി വിജയിയുടെ ഫോട്ടോ പങ്കുവെച്ചു ആരാധകർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ദളപതി വിജയ് നായകൻ ആയി എത്തുന്ന അറുപത്തി ആറാമത് ചിത്രം ആണ് വാരിസു. ഒരേ സമയം തമിഴിലും തെലുങ്കിലും ആണ് ചിത്രം നിർമ്മിക്കുന്നത്. വംഷി പൈടിപള്ളി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത നിർമ്മാതാവ് ദിൽ രാജുവും ഷിരീഷും ചേർന്ന് ആണ്. തമൻ എസ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം കാർത്തിക് പളനിയും എഡിറ്റിംഗ് കെ എൽ പ്രവീണും കൈകാര്യം ചെയ്യുന്നു. 2023 ആദ്യം പൊങ്കൽ റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആരാധകരെ അത്ഭുതപ്പെടുത്തി പ്രണവ് മോഹൻലാൽ

മലയാള സിനിമയുടെ സൂപ്പർസ്റ്റാറായ മോഹൻലാലിൻറെ മകനാണ് പ്രണവ് മോഹൻലാൽ. സിനിമകളെക്കാൾ യാത്രകളെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ്…

മെയ് വഴക്കം അങ്ങിനെ ഇങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ : ഗോഡ് ഫാദറി’ന്റെ ട്രെയിലറിന് മലയാളികളുടെ പ്രതികരണം

തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനത്തിൽ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രങ്ങളുടെ അപ്‌ഡേറ്റുകള്‍…

എന്റെ അടുത്ത ചിത്രം ദളപതി വിജയും ഒത്ത് ; സൂരറൈ പോട്രുന്റെ സംവിധായക സുധ കൊങ്ങര

2008 ൽ കൃഷ്ണ ഭഗവാൻ അഭിനയിച്ച തെലുങ്ക് ചിത്രമായ ആന്ധ്ര അണ്ടഗഡുവിലൂടെ സുധ കൊങ്ങര അവർ…

ഹിന്ദി വെബ്‌സീരിസില്‍ അഭിനയിക്കാൻ ഒരുങ്ങി ദുൽഖർ

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട തരാം ആണ് ദുൽഖുർ.മലയാളത്തിൽ മാത്രം അല്ല മറ്റു ഭാഷകളിലും വളരെ…