സിനിമയിൽ അനുദിനം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മാറി തുടങ്ങുന്ന സിനിമയെക്കുറിച്ച് ചിലർ പലതരത്തിലുള്ള കാര്യങ്ങളും വ്യാഖ്യാനിക്കുന്നുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സിനിമ ലോകത്തെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ ജനശ്രദ്ധ നേടിയിരിക്കുന്നത്.മാറ്റങ്ങളിൽ ഊന്നിയ മലയാള സിനിമയിലെ താരങ്ങൾക്ക് ഭാവി കാലഘട്ടത്തിൽ ഉണ്ടാകാൻ പോകുന്ന ചില മാറ്റങ്ങളെ കുറിച്ച് ഒക്കെയാണ് സിനിമക ഗ്രൂപ്പിൽ ശ്രദ്ധ നേടുന്നത്. ഇതിനെ കുറിച്ചുള്ള കുറുപ്പിന്റെ പൂർണ രൂപമാണ് ശ്രദ്ധ നേടുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം
1, പൃഥ്വിരാജ് ഒരു പാൻ ഇന്ത്യൻ നടൻ എന്നതിലുപരി ഒരു വൻകിട പടങ്ങൾ ചെയ്യുന്ന ഒരു ഡയറക്ടർ ആയി മാറും. ഒരേ സമയം പല കാര്യങ്ങളിൽ ശ്രെദ്ധിക്കുന്നതുകൊണ്ടാണോ എന്നറിയില്ല ആക്ടിങ് താഴോട്ടാണ്. ആദ്യ പടമായ നന്ദനത്തിൽ ഉണ്ടായിരുന്ന ഒരു ഈസിനെസ്സ് പോലും ഇപ്പോൾ ഇല്ല.
2, ഒരു നടൻ എന്ന നിലയിൽ ലാലേട്ടന് ഇനി ഒരു തിരിച്ചുപോകില്ല. പക്ഷെ താരം എന്ന നിലയിൽ ഇനിയും വൻ ഹിറ്റുകൾ അദ്ദേഹം സൃഷ്ടിക്കും.
3, ലാലേട്ടന്റെ കളക്ഷൻ റെക്കോർഡുകൾക്ക് വൻ ഭീഷണിയാവും ദുൽഖർ സൃഷ്ടിക്കുക. വലിയ ക്യാൻവാസിൽ ഒരു പ്രൊജക്റ്റ് ചെയ്താൽ, അന്യ ഭാഷകളിൽ നല്ല റീച്ചുള്ള ദുൽഖറിന് ലൂസിഫർ കളക്ഷൻ ഒക്കെ വല്യ പ്രയാസമില്ലാതെ മറികടക്കാനാകും. ലാലേട്ടനും ദുൽഖറും തമ്മിലുള്ള താര യുദ്ധത്തിന് ഇനി സാക്ഷ്യം വഹിക്കും.
4,പ്രണവ് വളരെ മികച്ച ഒരു നടനായാകും career അവസാനിപ്പിക്കുക. മറ്റു ഭാഷകളിലും. പ്രത്യേകിച്ച് തമിഴിൽ നല്ല ഫോള്ളോവെർസ്നെ ഉണ്ടാക്കും.
5, ജയസൂര്യ ഉടനെ തന്നെ മുൻ നിരയിലേക്ക് ശക്തമായി തിരിച്ചുവരും.
6, ഉണ്ണി മുകുന്ദന് ഒരു വലിയ കരിയർ ഡെഫിനിങ് ബ്രേക്ക് ഉടനെ ഉണ്ടാകും.
7, മമ്മൂക്കക്കും ലാലേട്ടനും ഇനി ഒരു നാഷണൽ അവാർഡോ ബെസ്റ്റ് ആക്ടർ കിട്ടില്ല.
8, ഒരു ഡയറക്ടർ എന്ന നിലയിൽ മരക്കാർ പ്രിയദർശന്റെ കരിയർ ഏതാണ്ട് അവസാനിപ്പിച്ചിരിക്കുന്നു.അടുത്ത പ്രിയൻ പടത്തിനു വേണ്ടി ബോക്സിങ് പ്രാക്ടീസ് വരെ തുടങ്ങിയ ലാലേട്ടൻ മരക്കാരിന്റെ പരാജയത്തോടെ ആ മൂവി ഉപേക്ഷിച്ചിരിക്കുന്നു. ആത്മാർത്ഥ സുഹൃത്തിന്റെ വിശ്വാസം പോലും നഷ്ടമായ പ്രിയനു ഒരു ബ്രഹ്മാണ്ട പടം ഇനി പുൾ ഓഫ് ചെയ്യാൻ സാധിക്കില്ല.
9, അർജുൻ അശോകൻ ശ്രദ്ധിച്ചില്ലെങ്കിൽ താമസിയാതെ വിസ്മരിക്കപ്പെടും.
10, ദിലീപ് പഴയ പ്രതാപത്തിലേക്കു എത്തിയില്ലെങ്കിലും ശക്തമായി തിരിച്ചു വരും.
11, കാളിദാസ് ജയറാം തമിഴിൽ മുൻ നിര നായകൻ ആയി മാറു.
12, ഒരു താരം എന്ന നിലയിൽ ടോവിനോ പൃഥ്വി യെ മറി കടക്കും.
ഈ മുൻവിധികൾ എല്ലാം തന്നെ ആരാധകരുടെ ഇടയിൽ വളരെയേറെ ശക്തമായ ചർച്ചക്ക് വഴിയൊരുക്കി ഇരിക്കുകയാണ്.