മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 1970-കളിൽ കവിത-ഗാന രംഗത്തേക്കു കടന്നു. നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി.മലയാള ചലച്ചിത്ര രംഗത്ത് വർഷങ്ങളായി തുടരുന്ന സംഗീത പ്രതിഭ. നൂറുകണക്കിന് ഹിറ്റ് ഗാനങ്ങൾ മലയാളം സിനിമയ്ക്ക് സമ്മാനിച്ച വ്യക്തി.1985ല്‍ പ്രദര്‍ശനത്തിനെത്തിയ ഫാസില്‍ ചിത്രം എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനരചന നടത്തിയത്.നാനൂറില്‍പരം ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്.

ഇപ്പോഴിതാ മലയാളത്തിലെ ചില നടന്മാരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് കൈതപ്രം.നടൻ ദിലീപിനെ എതിരെയും പൃഥ്വിരാജിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.തന്നെ സിനിമയിൽ നിന്നും മാറ്റാൻ ദിലീപും പൃഥ്വിരാജും കാര്യമായിത്തന്നെ ഇടപെട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ദീപക് ദേവ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ തന്നെ പാട്ടെഴുതാൻ വിളിച്ചതായയും പിന്നീട് പൃഥ്വിരാജ് ഇടപെട്ട് തന്നെ ഒഴിവാക്കിയതായും താൻ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി പൊന്നും എന്നും അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ആ ഒരു സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഈ കാലുംവെച്ച് മുടന്തി മുടന്തി രണ്ടാമത്തെ നിലവരെ കയറിയിട്ട് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയിട്ട് എഴുതിയിട്ട് എന്നെ അയാള്‍ പറഞ്ഞയക്കുമ്പോള്‍ അതിന്റെ വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന അയാളെ ആലോചിച്ചാണ് ഇത്രയും മണ്ടനാണല്ലോ അയാള്‍ എന്നാലോചിച്ചിട്ടാണ്. അങ്ങനെയുള്ള ആള്‍ക്കാരുമുണ്ട്. ഇപ്പോള്‍ ഈ സൂപ്പര്‍താരങ്ങള്‍ക്ക് ഞാന്‍ പോര എന്ന മട്ടാണ്. സൂപ്പര്‍ താരങ്ങള്‍ താരമായത് ഞാന്‍ എഴുതിയ പാട്ടിലൂടെയും കൂടിയാണ്. ഞാന്‍ വിമര്‍ശിക്കുന്നതല്ല, പലരും പലതും മറക്കുന്നു. എനിക്ക് മറക്കാന്‍ പറ്റില്ല. എന്റെ അച്ഛനേയും അമ്മയേയും ഞാന്‍ മറക്കാറില്ല. അതുകൊണ്ട് ജയരാജിനേയും ലോഹിതദാസിനെയും മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ദിലീപിനേയും ഒന്നും മറക്കാനാവില്ല’ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വ്യക്തമാക്കുന്നു.

ഓര്‍മയാണ് എന്റെ ബലം. ഈ ഓര്‍മയില്ലെങ്കില്‍ എനിക്ക് എഴുതാന്‍ പറ്റില്ല. എന്നെ ആരും വിളിക്കണമെന്ന് എനിക്ക് ആ്ഗ്രഹമില്ല. അവര്‍ വിളിച്ചാല്‍ ഞാന്‍ റെഡിയാണ്. എന്റെ ഇടത്തേ കൈയ്യേ തളര്‍ന്നിട്ടുള്ളൂ. വലത്തേ കൈയ്കക് പ്രശ്‌നമില്ല. എന്റെ പ്രതിഭയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. തിളക്കം സിനിമയ്ക്ക് പാട്ടെഴുതുമ്പോള്‍ ദിലീപ് ഇടപെട്ട് തന്നെ മാറ്റിയെന്നും അതാണ് അയാളുടെ ഗുരുത്വക്കേടെന്നും ഇത്തരം വിഡ്ഡിത്തങ്ങളാണ് സിനിമാകാര്‍ക്കുള്ളതെന്നും അത് പൃഥ്വിരാജിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ മലയാളചലച്ചിത്രലോകത്ത് വളരെയേറെ ചർച്ചയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നൂറ് കോടി പ്രതിഫലം, ചിത്രമെല്ലാം അമിട്ട് പോലെ പൊട്ടുന്നു, അക്ഷയ് കുമാറിനെതിരെ വിതരണക്കാർ

ബോക്സ്‌ ഓഫീസിൽ വീണ്ടും തകർന്ന് അടിഞ്ഞു അക്ഷയ് കുമാർ ചിത്രം. ഇത്തവണ ബിഗ് ബഡ്ജറ്റ് ചിത്രം…

ഫ്യൂച്ചർ പ്ലസ് അക്കാഡമിയുടെ പുതിയ ബ്രാഞ്ച് തൃശൂരിൽ പ്രവർത്തനം ആരംഭിച്ചു

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ ആറ് മാസത്തെ ക്രാഷ് കോഴ്സ് കൊണ്ട്…

മുള്ളൻകൊല്ലി വേലായുധന്റെ പുനർജന്മ്മവുമായി മോഹൻലാൽ വീണ്ടും അവതരിപ്പിച്ചു

എംടിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും.ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ…

മരണ വീട്ടിലെ മമ്മൂട്ടിയെ കണ്ട് ഞാൻ കരഞ്ഞു പോയി ; ഇർഷാദ് അലി

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വർഷം.ഈ ചിത്രത്തിൽ…