മലയാളത്തിന്റെ യുവതാരമായ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റിന്റെ പ്രമോഷന്റെ തിരക്കിലാണ്. ദുൽഖർ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ്. ദുല്‍ഖര്‍ സല്മാന് പ്രധാന വേഷത്തിലെത്തുന്ന ആര് ബാല്‍കി ചിത്രം സെപ്റ്റംബര്‍ 23 ന് പുറത്തിറങ്ങുകയാണ്മോശം വിമര്‍ശനങ്ങളും നിഷേധാത്മക നിരൂപണങ്ങളും കാരണം കലാകാരന് അനുഭവിക്കുന്ന വേദനയും പ്രതികാരവുമാണ് ചുപ് എന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ചിത്രം പറയുന്നത്.
ദുല്‍ഖര്‍ സല്‍മാനൊപ്പം, സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് കരുതപ്പെടുന്നത്
കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന ഇതിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. ഇപ്പോഴിതാ ബോളിവുഡിൽ വലിയ തോതിൽ ഉയരുന്ന ബോയ്കോട്ട് കാമ്പയിനുകളെ കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാകുകയാണ് ദുൽഖർ സൽമാൻ. വമ്പൻ ബോളിവുഡ് ചിത്രങ്ങളായ ലാൽ സിംഗ് ഛദ്ദ, രക്ഷാബന്ധൻ, ഡാർലിംഗ്സ തുടങ്ങിയവ ഇത്തരം ബഹിഷ്ക്കരണ ക്യാംപെയ്നുകൾക്ക് ഇരയാകേണ്ടി വന്ന സാഹചര്യത്തിലാണ് ദുൽഖർ സൽമാന്റെ ഈ പ്രതികരണം.
ഇന്നത്തെ കാലത്ത് ബഹിഷ്കരണ സംസ്കാരം അതിരു വിടുന്നതിന് കാരണം സോഷ്യൽ മീഡിയ ആണെന്നാണ് ദുൽഖർ പറയുന്നത്. ഒരു ഉത്തരവാദിത്തവുമില്ലാതെ ആർക്കും എന്തും എഴുതാവുന്ന തരത്തിലാണ് സോഷ്യൽ മീഡിയ പ്രവർത്തിക്കുന്നതെന്നും ദുൽഖർ സൽമാൻ പറയുന്നു. എന്നാൽ താനുൾപ്പെടുന്ന തെന്നിന്ത്യൻ സിനിമയിൽ ഇത്തരത്തിലുള്ള ബോയ്കോട്ട് സംസ്കാരമില്ലെന്നും, ഇതെല്ലാം ബോളിവുഡിൽ സംഭവിക്കുമ്പോഴാണ് ഇവിടുത്തെ ആളുകൾ അറിയുന്നതെന്നും ദുൽഖർ സൽമാൻ വെളിപ്പെടുത്തി.താരത്തിന്റെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.