മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.പ്രഖ്യാപനം മുതൽ സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ട്”. ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തന്റെ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
സിജു വിത്സന് ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഗോകുലം മൂവിസിന്റെ ബാനറില് ഗോകുലം ഗോപാലന് ആണ് ചിത്രം നിർമ്മിക്കുന്നത്.പഴയ വിനയനെ മലയാള സിനിമയ്ക്കു തിരിച്ചു കിട്ടി എന്നാണ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നത്.
അതേസമയം, പത്തൊമ്പതാം നൂറ്റാണ്ട് കഴിഞ്ഞാൽ താൻ ഭീമൻ ചെയ്യുമെന്നും മോഹൻലാലിനെ വച്ച് സിനിമ ചെയ്യുമെന്നും വിനയൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ, മോഹൻലാൽ തയ്യാറായാൽ അദ്ദേഹത്തെ വെച്ചു തന്നെ ഭീമൻ ചെയ്യും എന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.വിനയന്റെ വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിയിരുക്കുകയാണ്.പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ‘രണ്ടാമൂഴം’. എം.ടിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിന് വേണ്ടി നീണ്ട കാത്തിരിപ്പിലായിരുന്നു ആരാധകർ.
രണ്ടാമൂഴം സിനിമയാക്കാൻ പാടായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു കേട്ടിരുന്നു. ഇപ്പോഴും അതിന്റെ അനക്കമൊന്നുമില്ല. കുഞ്ഞായിരുന്നപ്പോൾ ഞാൻ ഭീമനെ കുറിച്ച് കവിതയൊക്കെ എഴുതിയിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ട് ഭീമൻ എനിക്ക് പ്രിയപ്പെട്ട കഥാപാത്രമാണ്. അവഗണിക്കപ്പെട്ട കഥാപാത്രമാണ് ഭീമൻ. അതുകൊണ്ട് കൂടിയാണ് അതിലേക്ക് പോകുന്നത്,’ ‘ ഭീമന്റെ മുപ്പതുകളിൽ നടക്കുന്ന സിനിമയാണ്. സിജു വിൽസനെ തന്നെയാണ് ആലോചിക്കുന്നത്. മോഹൻലാലിനെ വച്ച് ആലോചിച്ചിട്ടില്ല.’
‘ഇനി മോഹൻലാൽ ചെയ്യാൻ തയ്യാറായാൽ ഉറപ്പായിട്ടും അങ്ങനെ ചെയ്യും എന്നും വിനയൻ കൂട്ടിച്ചേർത്തു.
മോഹൻലാൽ ഭീമൻ ചെയ്യാമെന്ന് പറഞ്ഞാൽ ജീവൻ മരണ പോരാട്ടമായിട്ട് ആണെങ്കിലും ഞാൻ അത് ചെയ്യും. ഞാൻ എന്തായാലും സബ്ജക്റ്റുമായി മുന്നോട്ട് പോവുകയാണ്.’ ‘മോഹൻലാൽ എന്നോട് കരുമാടിക്കുട്ടൻ പോലെ ലളിതമായ സിനിമ ചെയ്യാമെന്നാണ് പറഞ്ഞത്. പക്ഷേ അത് വേണ്ട. ലാലിൻറെ ചെറുപ്പ കാലത്ത് എനിക്ക് ഒരു സിനിമ പറ്റിയില്ല. ഇപ്പോഴെങ്കിലും ഒരു മാസ് സിനിമ ചെയ്യണം എന്നാണ് പറഞ്ഞത്,’ എന്നും വിനയൻ പറഞ്ഞു.