തിയേറ്ററുകളില്‍ ഓണചിത്രങ്ങള്‍ നിറഞ്ഞപ്പോള്‍ ടെലിവിഷനിലും പ്രീമിയറുകളുമായി മലയാളത്തിന്റെ പ്രമുഖ ചാനലുകള്‍ എത്തിയിരുന്നു. ഓണത്തിന് ടെലവിഷന്‍ സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിങ്ങുകള്‍ പുറത്തുവന്നിരിക്കുകയാണ്. കേരള ടിവി എക്സ്പ്രസ് എന്ന ഫെയ്സ്ബുക്ക് പേജാണ് ഓണാവധിക്ക് സംപ്രേഷണം ചെയ്ത സിനിമകളുടെ റേറ്റിംങ് പുറത്തുവിട്ടിരിക്കുന്നത്.നിരവധി ചിത്രങ്ങളാണ് 2012 മലയാള സിനിമ പ്രേക്ഷകർക്കിടയിലേക്ക് വന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭീഷ്മപർവം. ആരാധകർ തീയറ്ററുകൾ ഇളക്കിമറിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്.ചിത്രം റേറ്റിംഗിൽ രണ്ടാംസ്ഥാനത്താണ് എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബ്രോ ഡാഡിക്കാണ് ഏറ്റവുമധികം റേറ്റിംങ് ലഭിച്ചിരിക്കുന്നത്. 8.84 ആമ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംങ്. അതും ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ചിത്രമാണ്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ.കടുവയാണ് നാലാം സ്ഥാനത്ത്. സൂര്യ ടിവിയിലാണ് ചിത്രം സംപ്രേഷണം ചെയ്തത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത കെജിഎപ് ചാപ്റ്റര്‍ 2ന് 5.15 റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്.ഓണത്തിന് മുമ്പ് തിയേറ്ററുകളില്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴുണ്ടാകുന്നത് പോലെയുള്ള ഫാന്‍ ഫൈറ്റുകള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ചിത്രങ്ങളുടെ പേരിലും സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരുന്നു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി ശരാശരി അഭിപ്രായം മാത്രം നേടിയ സിനിമയായിരുന്നു അത്. എന്നാൽ ഓണത്തിന് റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഈ ചിത്രമാണ്. ആരാധകർക്കിടയിൽ ഈ വിഷയം ഇതിനോടകം ചർച്ചയായിരിക്കുകയാണ്.പുതുതായി പുറത്തുവിട്ട് ടിവി ആർ റേറ്റിംങ്ങുകളും സിനിമകളുമെല്ലാമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചര്‍ച്ചയി മാറി കൊണ്ടിരിക്കുന്നത്.