ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ്‌ വർക്കി ചെയ്യുന്ന പോസ്റ്റുകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.മോഹൻലാലിൻറെ കടുത്ത ആരാധകനായ സന്തോഷ് വർക്കി മോഹൻലാൽ അഭിനയിച്ച എല്ലാ ചിത്രത്തിനും റിവ്യൂ പറയാൻ എത്തിയിരുന്നു .ഇപ്പോഴിതാ സന്തോഷ്‌ വർക്കി തന്റെ ഒരു അഭിമുഖത്തിൽ ദുൽഖറിനെയും ടോവിനോയും കുറച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

മലയാള സിനിമയിൽ അഭിനയിക്കാൻ കഴിവില്ലാത്ത ഗ്ലാമർ കൊണ്ട് മാത്രം നിലനിൽക്കുന്ന നടന്മാർ ഉണ്ട് .എന്ത് കഴിവാണ് ടോവിനോയ്ക്കും ദുൽഖറിനും ഉള്ളതെന്ന് തനിക്ക് മനസ്സിലാകുന്നില്ല . ഇവരൊക്കെ എന്തുണ്ടായിട്ടാണ് അഭിനയിക്കുന്നത് .ടോവിനോ കുറെ ലിപ് ലോക്ക് സീനുകളിൽ മാത്രം അഭിനയിക്കുന്നുണ്ട്. .എല്ലാ സിനിമയിലും ലിപ് ലോക്ക് സീൻ ഉണ്ട് .വേറെ എന്താണ് അയാൾ ചെയ്യുന്നത് .കൂടാതെ കുറച്ച് മസിലും കൂടിയുണ്ട് .ദുൽഖർ ആണെങ്കിൽ കുറച്ച് ഫാഷനബിൾ ആണ് .ടോവിനോയും ദുൽഖർ സൽമാനും അധികനാൾ സിനിമയിൽ നിൽക്കാൻ പോകുന്നില്ല .എനിക്കാണെങ്കിൽ ഗ്ലാമറും ഇല്ല അഭിനയിക്കാൻ ആണെങ്കിൽ കഴിവും ഇല്ല ഇതുവരെയും ഒരു ഡ്രാമയിലും അഭിനയിച്ചിട്ടില്ല .പണ്ടത്തെ സിനിമകളിൽ ഏറെ കഴിവുള്ള ആൾക്കാർ ഉണ്ടായിരുന്നു .എന്നാൽ ഇപ്പോൾ ഒരു കഴിവും ഇല്ലാത്ത ആൾക്കാരെ ആണ് സൗന്ദര്യം നോക്കി സിനിമയിലുള്ളത്.

ഭരതം ,കമലദളം എന്നീ ചിത്രങ്ങളിൽ മോഹൻലാൽ ചെയ്ത പോലെ ഒന്നും ടോവിനോയ്ക്ക് ചെയ്യാൻ കഴിയില്ല എന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഇരുവരുടെയു ആരാധകർ ഈ വാക്കുകളെ ഏറ്റെടുത്തിരിക്കുകയാണ്. സന്തോഷ്‌ വർക്കിക്കെതിരെ നിരവധി ട്രോളുകളും സൈബർ അറ്റക്കുകളും ഇതിനോടകം വന്നുകഴിഞ്ഞു.
നടി നിത്യാ മേനോനെ തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞു സന്തോഷ് വർക്കി ഇതിനു മുന്പും രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.

You May Also Like

എന്റെ ജീവിതത്തിന്റെ നല്ലൊരു സമയമാണ് വെറുതെ പോയത്, കമ്മിറ്റഡായിരുന്നു എന്ന് പറയാമായിരുന്നു

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണയുടെ തിരക്കഥയിൽ സംവിധാനം…

മലയാളത്തിൽ ചെയ്തിരുന്നെങ്കിൽ വിക്രമായി മെഗാസ്റ്റാർ, തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്

തമിഴ് സിനിമയിലെ ഏറെ ശ്രദ്ധേയനായ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന ചിത്രമാണ് ലോകേഷ്…

നടിപ്പിൻ നായകൻ സൂര്യയുടെ ബലത്തിൽ കേരളത്തിൽ ആദ്യ ദിനം വമ്പൻ കളക്ഷൻ നേടി വിക്രം

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് ലോകമെമ്പാടുമുള്ള…

റെക്കോർഡ് പ്രീ റിലീസ് ബിസിനസുമായി പ്രിത്വിരാജിന്റെ ഗോൾഡ്

മലയാളികളുടെ പ്രിയപ്പെട്ട യങ് സൂപ്പർ സ്റ്റാർ പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി അൽഫോൻസ് പുത്രൻ തിരക്കഥ…