തമിഴ് സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രെദ്ധേയനായ സംവിധായകൻ ആണ് അറ്റ്ലീ. ബ്രഹ്മാണ്ട സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്ന അറ്റ്ലീ രാജ റാണി എന്ന ചിത്രത്തിലൂടെ ആണ് സ്വാതന്ത്ര സംവിധായകൻ ആകുന്നത്. ആര്യ, നയൻതാര, ജയ്, നസ്രിയ എന്നിവർ ആയിരുന്നു രാജ റാണിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിന് ശേഷം അറ്റ്ലീ ദളപതി വിജയിയെ നായകൻ ആക്കി തെരി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
ഇപ്പോൾ ബോളിവുഡ് കിങ് ഖാൻ ഷാരുഖ് ഖാൻ നായകൻ ആയി എത്തുന്ന ജവാൻ എന്ന ചിത്രം ആണ് അറ്റ്ലീ സംവിധാനം ചെയ്യുന്നത്. അറ്റ്ലീ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രം ആണ് ജവാൻ. സൂപ്പർസ്റ്റാർ നയൻതാര ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതി വില്ലൻ ആയി എത്തുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് അനിരുധ് ആണ്. അനിരുദിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ.
ജവാൻ സംവിധാനം ചെയ്യാൻ റെക്കോർഡ് തുക ആണ് അറ്റ്ലീ കൈപറ്റിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ജവാനിൽ അൻപത്തി രണ്ട് കോടി രൂപയാണ് അറ്റ്ലീയുടെ സാലറി എന്നാണ് സൂചന. ആദ്യ ചിത്രം ആയ രാജ റാണിയിൽ ഒരു കോടിയും തെരിയിൽ പത്ത് കോടിയും മെർസലിൽ ഇരുപത്തി അഞ്ച് കോടിയും ബിഗിലിന് മുപ്പത് കോടിയും ആണ് അറ്റ്ലീ സാലറിയായി കൈപ്പറ്റിയത്. അൻപത് കോടി രൂപയിലേറെ പ്രതിഫലം കൈപ്പറ്റുന്ന സൗത്ത് ഇന്ത്യയിലെ മൂന്നാമത്തെ സംവിധായകൻ ആണ് അറ്റ്ലീ. ഷാരുഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാൻ അടുത്ത വർഷം ജൂൺ രണ്ടിന് തിയേറ്ററുകളിൽ എത്തും.