തെന്നിന്ത്യന്‍ സിനിമയിലെ ഒരേ ഒരു സൂപ്പര്‍സ്റ്റാര്‍ നായികയാണ് നയന്‍താര.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ താരറാണിയായി മാറി. തമിഴിലേക് അവസരങ്ങൾ ലഭിച്ചു തുടങ്ങിയതോടെ താരത്തിന് നായിക നിരായിലേക്കുള്ള വളർച്ച പെട്ടെന്നായിരുന്നു. തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് നയൻതാര മാറി.
അഭിമുഖങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയുന്നത് സംവിധായകനും നയന്‍താരയുടെ ഭര്‍ത്താവുമായ വിഘ്നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്.
എന്നാൽ ഇപ്പോൾ ചർച്ചയക്കുന്നത് നയന്‍താരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനത്തില് ആശംസകള്‍ അര്‍പ്പിച്ച് വിഘ്നേഷ് പങ്കുവച്ച കുറിപ്പാണ്.
ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണ്ണ രൂപം
“പ്രിയപ്പെട്ട ഓമനകുര്യന്‍, ജന്മദിനാശംസകള്. എന്റെ മറ്റൊരു അമ്മ. ഞാന്‍ വളരെയധികം സ്നേഹിക്കുന്നൊരു സ്ത്രീ. മനോഹരമായ ഹൃദയമുള്ള ശുദ്ധാത്മാവ്. നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങള്‍ക്കും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു,” അമ്മയുടെ നെറുകയില്‍ ഉമ്മ വയ്ക്കുന്ന ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് വിഘ്നേഷ് കുറിച്ചു.