പ്രഖ്യാപനം മുതൽ സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ട്”. ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തന്റെ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സിജു വിത്സന് ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ഗോകുലം മൂവിസിന്റെ ബാനറില് ഗോകുലം ഗോപാലന് ആണ് ചിത്രം നിർമ്മിക്കുന്നത്.
സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമാതാക്കൾ വി.സി പ്രവീൺ, ബൈജു ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. കയാദു ലോഹർ ആണ്.നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം , ഇന്ദ്രൻസ്, .രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു,വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ ടിനി ടോം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയപ്പോൾ ടിനി ടോം പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ” ഗോകുലം ഗോപാലൻ സാർ ചെയ്യുന്ന സിനിമ എന്നൊക്കെ പറഞ്ഞാൽ പഴശ്ശിരാജ പോലൊരു പടം നിർമ്മിക്കണമെങ്കിൽ
അത്രയും ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറായിരിക്കണം. അത് ലാഭവും നഷ്ടവും നോക്കിയല്ല, ഒരു കലാസൃഷ്ടി വരണമെന്ന ചിന്ത കൊണ്ടാണ്.ഗോകുലം ഗോപാലൻ അതാണ് നോക്കുന്നത്.ഇപ്പോഴും അദ്ദേഹം പഴയ ആള് തന്നെയാണ്.കോടിശ്വരൻ ആയതൊന്നും പുള്ളി ഇപ്പോഴും അറിഞ്ഞിട്ടില്ല.116 ബിസിനസ് ചെയ്യുന്നുണ്ട് എന്നാലും ചിട്ടിയിൽ ചേരാൻ ആണ് എന്റെ അടുത്ത് പറയുന്നത്.അടുത്തിരിക്കുമ്പോൾ അദ്ദേഹം ചോദിക്കുന്നത് ടിനി ഗോകുലം ചിട്ടിയിൽ ഉണ്ടോ എന്നാണ്. ഓരോ ചെക്കും പുള്ളി നേരിട്ടുതന്നെയാണ് ഒപ്പ് വെക്കുന്നത്. ഇവരുടെയൊക്കെ വിജയത്തിന് കാരണം ഇതുതന്നെയാണെന്നും ടിനി ടോം പറയുന്നു.
കലാകാരനായ ഒരു കോടീശ്വരനാണ്. അതുകൊണ്ടാണ് ഈ കലാസൃഷ്ടിക്ക് വേണ്ടി അതിന്റെ കോളിറ്റിക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന് മടിയില്ലാത്തത്. 45 കോടി മുടക്കാൻ കേരളത്തിൽ ഒരാൾ ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അതിന്റെ വരുവരായ്കകൾ ഒന്നും തന്നെ നോക്കാതെ ചെയ്തതാണ് എന്ന് എടുത്തു പറയണം. പാപ്പാൻ എന്ന സിനിമയും ഇദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ആണ്. ഇദ്ദേഹത്തിന്റെ കാശ് കൊണ്ടാണ് രണ്ടു മൂന്നു വർഷമായി ഞാൻ ജീവിക്കുന്നത് എന്നും,അദ്ദേഹത്തിന്റെ ചാനലിലാണ് ഞാൻ വർക്ക് ചെയ്യുന്നത്. ഈ കൊറോണ സമയത്തൊക്കെ എന്റെ വീട്ടിൽ കാര്യങ്ങൾ നടന്നു പോയത് ഗോകുലം ഗോപാലന്റെ കാശുകൊണ്ട് ആണ് എന്നും ടിനി ടോം കൂട്ടിച്ചേർത്തു.