സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് യുവതാരങ്ങളെ വരെ അസൂയപ്പെടുത്താറുള്ള മലയാളത്തിന്റെ പ്രിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 1971 കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത സത്യൻ നായകനായി വന്ന അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ കടന്നുവരവ്.ഇപ്പോൾ മലയാളികളുടെ നിത്യ യ്യവന നായകൻ.അമ്പത് വര്‍ഷമായി ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് അദ്ദേഹം. ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കുകയും ചെയ്തു.
1979 ലായിരുന്നു സുൽഫത്തുമായി മമ്മൂട്ടിയുടെ വിവാഹം. പക്ക അറേഞ്ച്ഡ് മാരേജായിരുന്നു മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും.ഇപ്പോഴിതാ ഭാര്യയെക്കുറിച്ച് മമ്മൂട്ടി പറയുന്ന പറയുന്ന ഒരു പഴയ വീഡിയോയാണ് ശ്രെദ്ധേയമാക്കുന്നത്.അഭിനയിച്ചിട്ടുള്ളതില്വെച്ച് ഏറ്റവും സുന്ദരിയായ നടി ആര് എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നായിക എന്റെ ഭാര്യ സുൽഫത്ത് ആണ് എന്നും ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാന്‍ കല്യാണം കഴിച്ചതെന്ന് മമ്മൂട്ടി പറയുന്നു. ‘അഭിനയിക്കുന്ന നടികളുടെ സൗന്ദര്യം എന്ന് പറയുന്നത് അവരുടെ ഏറ്റവും നല്ല അഭിനയമാണ്. കാണാന്‍ നല്ല ഭംഗിയുള്ള നടിയ്ക്ക് ചിലപ്പോള്‍ നല്ല അഭിനയം ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ട് ഏറ്റവും നന്നായി അഭിനയിക്കുന്ന നടിയാണ് ഏറ്റവും സുന്ദരി. അതാണ് അവരുടെ സൗന്ദര്യം നമുക്കിഷ്ടമായതുകൊണ്ടാമ് അവരുടെ കൂടെ ഇത്രയും കാലം ജീവിക്കുകയും കല്യാണം കഴിക്കുകയും ചെയ്തതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളാണ് മമ്മൂട്ടിയുടേതായി പുറത്തെത്താനുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക്, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍, നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവയാണ് അവ. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ആന്തോളജിയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. കടുഗണ്ണാവ ഒരു യാത്ര എന്ന കഥയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ട്രെയ്ലര് ഇന്ന് പുറത്തെത്തിയിരുന്നു. ലൂക്ക് ആന്റണി എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അദ്ദേഹം ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒന്നാണെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. ആരാധകര്‍ വലിയ ആവേശത്തോടെയാണ് ട്രെയ്ലര് ഏറ്റെടുത്തിരിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന് നിസാം ബഷീര്‍ ആണ് റോഷാക്കിന്റെ സംവിധാനം. ചിത്രത്തിന്റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്ബനി എന്ന പുതിയ ബാനറില്‍ നിര്‍മ്മിക്കപ്പെട്ടതില്‍ പുറത്തെത്തുന്ന ആദ്യ ചിത്രമാണ് റോഷാക്ക്. എന്നാല്‍ ഈ ബാനറിന്റേതായി ആദ്യം പൂര്‍ത്തിയായ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് റോഷാക്ക് തിയറ്ററുകളില്‍ എത്തിക്കുന്നത്.