മലയാള സിനിമയുടെ സൂപ്പർസ്റ്റാറായ മോഹൻലാലിൻറെ മകനാണ് പ്രണവ് മോഹൻലാൽ. സിനിമകളെക്കാൾ യാത്രകളെ ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ്.താരത്തിന്റെ സാഹസിക യാത്രകൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ ആകാറുണ്ട്.ഇപ്പോഴിതാ പ്രണവ് പങ്കുവെച്ച യാത്രകളുടെ പുതിയ ചിത്രങ്ങളാണ് ആരാധകരെ അൽഭുതരാക്കുന്നത്.സാധാരണ ടെമ്പോ വാനിന്റെ തുറന്നിട്ട് പിൻഭാഗം ആണ് പങ്കുവെച്ച് ചിത്രത്തിൽ ഉള്ളത്.അതിൽ ടവ്വലുകൾ ഷോർട്സ് ഷൂസ് ചായ പ്പാത്രം എന്നിവയെല്ലാം വാരി നിരത്തിയിട്ടുണ്ട്. പിൻ ഡോർ പുറത്ത് ഒരു ചെറിയ മേശമേൽ പാചകത്തിന് ആവശ്യമായ ചില വസ്തുക്കളും ഉണ്ട്.

‘മല്ലു സ്പൈഡർമാൻ’ എന്നാണ് ആരാധകർ പ്രണവിനെ വിശേഷിപ്പിച്ചത്.യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെയാണ് പ്രണവ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു കോഫി ഷോപ്പിൽ എപ്പോഴത്തെയും പോലെ സാധരണ ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നാലെ കമന്റുമായി നിരവധി ആരാധകരും രം​ഗത്തെത്തി.നിലവിൽ യൂറോപ്പിലാണ് പ്രണവ് മോഹൻലാൽ ഉള്ളത് .സ്പെയിൻ,സ്വിസർലാൻഡ് എന്നിവിടങ്ങളിലെ ചിത്രങ്ങളുടെ ചിത്രങ്ങൾ പ്രണവ് മോഹൻലാൽ അടുത്ത് പങ്കുവെച്ചിരുന്നു.

ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പ്രണവ് മോഹൻലാൽ ഇരുപത്തൊന്നാം നൂറ്റാണ്ട് ,ഹൃദയം എന്നീ ചിത്രങ്ങളിൽ കൂടി തൻറെ കഴിവ് തെളിയിച്ച അഭിനേതാവ് കൂടിയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻവിജയം കരസ്ഥമാക്കിയിരുന്നു.
കല്യാണി പ്രിയദർശൻ ആയിരുന്നു ചിത്രത്തിൽ പ്രണവിന്റെ നായിക.സിനിമയെക്കാൾ യാത്രകളെ സ്നേഹിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ. പ്രമുഖ സംവിധായകരുടെ ചിത്രത്തിൽ പ്രണവ് നായകനായി എത്തും എന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഹൃദയത്തിന് ശേഷം ഒരു ചിത്രത്തിനായി വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published.

You May Also Like

അണിയറയിൽ ഒരുങ്ങുന്നത്‌ മമ്മുക്കയുടെ ആറാട്ട്‌, ഇത്തവണ ബോക്സോഫീസ് കത്തും

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി…

നൻപകൽ നേരത്ത് മയക്കം’ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു

അന്താരാഷ്ട്ര തലത്തില്‍ തന്നെ സമീപകാലത്ത് ശ്രദ്ധ നേടിയ സംവിധായകനണ് ലിജോ ജോസ് പല്ലിശേരി.മമ്മൂട്ടിയെ നായകനാക്കി ലിജോ…

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടൻ അദ്ദേഹമാണ് ; ദിലീഷ് പോത്തൻ..

ഫഹദ് ഫാസിലിനു ശേഷം തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചും, സെലിബ്രിറ്റി റോൾ മോഡലിനെക്കുറിച്ചും തുറന്നു…

തിയേറ്ററുകളിൽ വിസ്ഫോടനം തീർക്കാൻ മെഗാഹിറ്റ് ചിത്രം ഗാങ്സ്റ്ററിന് രണ്ടാം ഭാഗം വരുന്നു, വെളിപ്പെടുത്തി ആഷിക് അബു

ഇന്ത്യൻ സിനിമയിലെ എന്നല്ല ലോക സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം…