1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്.പിന്നീട് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതം ആരംഭിച്ചു.ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യ മലയാള സിനിമ മേഖലയിലേക്ക് കാലുവെക്കുന്നത്.മലയാളത്തിനു പുറത്ത് മറ്റു ഇന്ത്യൻ ഭാഷകളിലും കൂടുതൽ ആരാധകരെ നേടാൻ നിത്യ മേനോനു കഴിഞ്ഞു. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങൾക്ക് മൂന്ന് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിരുന്നു.
കേരള കഫെ, അപൂർവ്വരാഗം,ഉറുമി,ഉസ്താദ് ഹോട്ടൽ, വയലിൻ,തത്സമയം ഒരു പെൺകുട്ടി,100 ഡെയ്സ് ഓഫ് ലവ്ബാംഗ്ലൂർ ഡെയ്സ്,പ്രാണ തുടങ്ങിയ നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നായിക ആയി മാറുകയായിരുന്നു നിത്യ മേനോൻ. ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്ക്കി നിത്യ മേനോനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്
സിനിമ നടി നിത്യ മേനോനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും കഴിഞ്ഞ 6 വർഷമായി ഞാൻ അവരുടെ പുറകെ നടക്കുകയാണെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. തന്റെ ആഗ്രഹം നിത്യ മേനോനോടും വീട്ടുകാരോടും അറിയിച്ചെങ്കിലും അവർ ബന്ധത്തിന് അനുകൂലിച്ചില്ല. ഒരു സഹോദരനായോ സുഹൃത്തായോ കാണണം എന്ന് പറഞ്ഞിട്ട് പോലും അവർ വഴങ്ങിയില്ല എന്ന് സന്തോഷ് വർക്കി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ നിർണായകമായ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. നിത്യ മേനോനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറുകയാണെന്നും ഇനി നിത്യ മേനോൻ തന്റെ പിന്നാലെ വന്നാൽ പോലും അവരെ വിവാഹം കഴിക്കില്ല എന്നും സന്തോഷ് വർക്കി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.അഭിമുഖങ്ങളിലൂടെ നിത്യ മേനോൻ തന്നെ അപമാനിച്ചുവെന്ന് സന്തോഷ് വർക്കി പറയുന്നു. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ വിശ്വസിക്കാൻ കൊള്ളില്ല. സമൂഹത്തിൽ ഒരു വിലയും ഇല്ലാത്ത ആൾക്കാരാണ് സിനിമാനടികൾ എന്നും അത്തരം ഒരു സ്ത്രീയെ കല്യാണം കഴിക്കേണ്ട ഗതികേട് തനിക്കില്ല എന്നും സന്തോഷ് വർക്കി പറഞ്ഞു. ഇനി നിത്യയുമായി ഒരു ബന്ധവുമില്ലെന്നും തന്നെ വെറുതെ വിടണമെന്നും സന്തോഷ് വർക്കി വിഡിയോയിൽ പറയുന്നു. തന്നോട് ചെയ്തതിനും, പരിശുദ്ധമായ ആത്മാർത്ഥമായ പ്രണയം നിരസിച്ചതിനും നിത്യ മേനോൻ ജീവിതത്തിൽ ദുഃഖിക്കും എന്നും, അവൾ എന്നെ അർഹിക്കുന്നില്ല എന്നും സന്തോഷ് വർക്കി തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.