മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ ഭാഷകളിൽ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമയിൽ വന്നിട്ട് അൻപത് വർഷത്തിൽ ഏറെ ആയെങ്കിലും ഇന്നും വൈവിധ്യ പൂർണ്ണമായ വേഷങ്ങളിലൂടെ കോടാനുകോടി ജനങ്ങളെ തന്റെ അഭിനയ പാടവം കൊണ്ട് വിസ്മയിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇപ്പോൾ മമ്മുട്ടിയെ പറ്റി സൂപ്പർസ്റ്റാർ രജനികാന്ത് പറഞ്ഞ കാര്യം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്.
പൊന്നിയിൻ സെൽവൻ എന്ന മണിരത്നം ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ആണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ പറ്റി രജനികാന്ത് പറഞ്ഞത്. മെഗാസ്റ്റാർ മമ്മൂട്ടി-രജനികാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന കാര്യം ആണ് രജനികാന്ത് പറഞ്ഞത്. ദളപതി ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം, മൈസൂരിൽ വെച്ചായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംങ്ങിനായി സെറ്റിൽ എത്തിയപ്പോൾ എനിക്ക് മേക്കപ്പ് വേണ്ടെന്ന് അവർ പറഞ്ഞു.
എന്നാൽ താൻ അത് സമ്മതിച്ചില്ല. കാരണം കൂടെ അഭിനയിക്കുന്നത് മമ്മൂട്ടിയാണ്. അദ്ദേഹം ആപ്പിൾ പോലെ സൗന്ദര്യം ഉള്ള ആളാണ്. മേക്കപ്പ് ഇല്ലാതെ ഞാൻ അദ്ദേഹത്തിന് ഒപ്പം അഭിനയിച്ചാൽ പൗർണമിയും അമാവാസിയും പോലെ ഇരിക്കും. അത് കൊണ്ട് അന്ന് താൻ മേക്കപ്പ് ഒക്കെ ഇട്ട് കോസ്റ്റ്യുമ് ഒക്കെ ടൈറ്റ് ചെയ്താണ് അഭിനയിക്കാൻ പോയി നിന്നത് എന്നും രജനികാന്ത് പറഞ്ഞു. മണിരത്നം, കമൽഹാസൻ എന്നിവരെ ഒക്കെ സാക്ഷി നിർത്തിയാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്.