മോഹൻലാലിനെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൺസ് വിഡിയോയിൽ മോഹൻലാൽ ആറാടുകയാണ് എന്ന ഡയലോഗ് വഴി പ്രശസ്തൻ ആയ വ്യക്തി ആണ് സന്തോഷ് വർക്കി. ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണ് സന്തോഷ് വർക്കി. ഇപ്പോൾ ആറാട്ടണ്ണൻ എന്ന പേരിൽ കൂടെ സന്തോഷ് വർക്കി അറിയപ്പെടുന്നുണ്ട്. സിനിമ റിവ്യൂകൾ പറയാനും മറ്റ് വിശേഷങ്ങൾ ജനങ്ങളുമായി പങ്കുവെക്കാനും ഒക്കെ ആയിട്ട് സന്തോഷ് വർക്കി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അങ്ങനെ ആ യൂട്യൂബ് ചാനലിൽ സന്തോഷ് വർക്കി പബ്ലിഷ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. കോടി ക്ലബ്ബിൽ ഏറ്റവും കൂടുതൽ ഇടം നേടിയ നടൻ മോഹൻലാൽ ആണെന്നും പതിമൂന്ന് തവണ മോഹൻലാൽ അൻപത് കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട് എന്നും സന്തോഷ് വർക്കി വീഡിയോയിൽ പറയുന്നു.
വീഡിയോയിൽ പറഞ്ഞ പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്; ഈ കോടികളുടെ കളക്ഷൻ കേൾക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് കേൾക്കാൻ തുടങ്ങിയിട്ട് കുറെ നാളായി. ഏറ്റവും കൂടുതൽ അൻപത് കോടി ക്ലബ്ബിൽ ഉള്ളത് മോഹൻലാലിന്റെ പടം ആണ്. പതിമൂന്ന് പടങ്ങൾ ആണ് മോഹൻലാൽ അഭിനയിച്ച് അൻപത് കോടിക്ക് മീതെ നേടിയത്. ദിലീപിന്റെ രണ്ട് പടങ്ങളും പ്രിത്വിരാജിന്റെ നാല് പടങ്ങളും സുരേഷ് ഗോപിയുടെ ഒരു പടവും ദുൽഖറിന്റെ രണ്ട് പടവും മമ്മൂട്ടിയുടെ ഒരു പടവും ആണ് അൻപത് കോടി നേടിയത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പടവും മോഹൻലാലിന്റെ പേരിൽ ആണ്. ലൂസിഫർ, ഇരുന്നൂറ് കോടി.
ഇപ്പോൾ മോഹൻലാൽ ഡൌൺ ആണെന്ന് പറയും, പക്ഷെ അടുത്ത കാലത്തെ റിലീസ് നോക്കിയാൽ ആറാട്ട് ഫ്ലോപ്പ് ആണെന്ന് പറയുന്നുണ്ടെങ്കിലും കളക്ഷൻ ഉണ്ടായിരുന്നു. മരക്കാർ പ്രോഫിറ്റും ഇല്ല ലോസ്സും ഇല്ല. ബ്രോ ഡാഡി കൊഴപ്പം ഇല്ലാതെ ഒപിന്യൻ ഉണ്ടായിരുന്നു. കോടികളുടെ ക്ലബ്ബിൽ ഏറ്റവും കൂടുതൽ മോഹൻലാൽ തന്നെയാണ്. പതിമൂന്ന് പടങ്ങൾ ആണ് ഉള്ളത്. പ്രണവിന്റെ രണ്ട് ചിത്രവും മോഹൻലാലിന്റെ പതിനൊന്ന് ചിത്രവും. മമ്മൂട്ടിയുടെ ആകെ ഒരെണ്ണം ഒള്ളു. ഭീഷമ മാത്രം. സുരേഷ് ഗോപിയുടെ പാപ്പാൻ, പ്രിത്വിരാജിന്റെ കടുവ, ഡ്രൈവിങ് ലൈസൻസ്, ജനഗണമന പിന്നെ അയ്യപ്പനും കോശിയും. കോടികളുടെ ക്ലബ് തുടങ്ങിയത് മോഹൻലാൽ ആണ്. അന്ന് ഇവർ എല്ലാം മമ്മൂട്ടി പോലും പറയുന്നുണ്ടായിരുന്നു ആളുകൾ വിശ്വാസിക്കില്ല എന്ന്. ഇപ്പോൾ അവരും അതിന് പുറകെ ആണ്. ജയറാം മലയാള സിനിമയിൽ നിന്ന് ഓൾമോസ്റ്റ് ഔട്ട് ആയിരിക്കുകയാണ്.