തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമാണ് നടിപ്പിൻ നായകൻ സൂര്യ. ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ട സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനെ പറ്റി ഇതുവരെ ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. എന്നിരുനാൽ തന്നെയും ഈ വാർത്ത ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ആയിരം കോടിയിലേറെ ബഡ്ജറ്റിൽ വമ്പൻ ടെക്നീഷ്യൻസിനെയും വലിയ താരനിരയെയും വെച്ച് ഒരു പാൻ വേൾഡ് സിനിമയാണ് ശങ്കർ ലക്ഷ്യം വെക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സു വെങ്കടേശ്ശൻ എഴുതിയ തമിഴിൽ ഏറെ പ്രചാരം നേടിയ വേൽപാരി എന്ന നോവലിനെ അടിസ്ഥാനം ആക്കി ആണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ഒരുപാട് പുരസ്കാരങ്ങൾ നേടിയിട്ടുള്ള വളരെ മികച്ച ഒരു നോവൽ ആണ് വേൽപാരി. നോവലിൽ സംഗ കാലഘട്ടത്തിൽ നടക്കുന്ന കഥ ആണ് പ്രതിപാദിക്കുന്നത്.
വെളിർ വംശ രാജാവ് ആയ വേൽപാരിയുടെ ജീവിതത്തിന്റെയും പോരാട്ടങ്ങളുടെയും കഥ ആണ് വേൽപാരി എന്ന നോവൽ പറയുന്നത്. ഒരുപാട് ഗംഭീര കഥാപാത്രങ്ങൾ ഉള്ള ഈ നോവലിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. നിലവിൽ കമൽഹാസനെ നായകൻ ആക്കി ഒരുക്കുന്ന ഇന്ത്യൻ ടു എന്ന ചിത്രവും റാം ചരണിനെ നായകൻ ആക്കി ഒരുക്കുന്ന ഇതുവരെ പേരിട്ടില്ലാത്ത ഒരു ചിത്രവും ആണ് ശങ്കറിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. ഈ രണ്ട് ചിത്രങ്ങൾക്കും ശേഷമാകും സൂര്യ ചിത്രം ആരംഭിക്കുക.