മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിലുള്ള പല വാര്‍ത്തകളും ഇതിനോടകം പുറത്തുവന്നിരുന്നു. ഇപ്പോളിത തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.ഒരു കക്ഷി രാഷ്ട്രീയത്തിലേക്ക് പോകാന്‍ തനിക്ക് താല്പര്യമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
പൊളിറ്റിക്സ് എനിക്ക് ഒരിക്കലും ഒരു എക്സൈറ്റ്മെന്റ് ആയിട്ട് ഇതുവരെ തോന്നിയിട്ടില്ല.അതൊരിക്കലും നമ്മുടെയൊരു കപ്പ് ഓഫ് ടീ അല്ല.
ഒരു കക്ഷി രാഷ്ട്രിയുയത്തിലേക്ക് പോകാൻ എനിക്ക് താല്പര്യം.കക്ഷി രാഷ്ട്രിയുയത്തിലേക്ക് പോവുകയാണെങ്കിൽ അതിനെക്കുറിച്ചുള്ള ധാരണ വേണം എന്നും,എന്നാൽ എനിക്ക് അതിനെക്കുറിച്ചു കൂടുതലായി അറിയില്ല എന്നും മോഹൻലാൽ പറഞ്ഞു.
ഞാനൊരു പാര്‍ട്ടിയുമായി ബന്ധപ്പെടുക ആണെങ്കില്‍,ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം.ഏതു പാർട്ടിയുടേതാണെങ്കിലും നല്ല ആശയങ്ങളോട് ഞാൻ സഹകരിക്കുമെന്നും പറഞ്ഞു.ഒരു പാര്‍ട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ട് മാത്രമേ നമുക്കൊരു അഭിപ്രായം പറയാന്‍ സാധിക്കൂ എന്ന് പറഞ്ഞ നടന് വിമര്‍ശനങ്ങളെ ഗൗരവമായി എടുക്കാറില്ലെന്നും കൂട്ടി ചേർത്തു.